തൊഴിൽ നഷ്​ടപ്പെട്ടവർക്ക്​ വീണ്ടും അവസരം: പ്രവാസികൾക്ക് ആശ്വാസം; ഒാൺലൈൻ ജോബ് പോർട്ടൽ നവീകരിച്ചു

ദോഹ: കോവിഡ്​ പ്രതിസന്ധിയിൽ ജോലി നഷ്​ടപ്പെട്ട തൊഴിലാളികൾക്ക്​ വീണ്ടും ജോലി കിട്ടാൻ സഹായിക്കുന്ന ഖത്തർ ചേംബറിൻെറ ഓൺലൈൻ സംവിധാനം നവീകരിച്ചു. പ്രവാസി തൊഴിലാളികൾക്കായി ഖത്തർ ചേംബർ തയാറാക്കിയ ഒാൺലൈൻ ജോബ് പോർട്ടൽ ആണ്​ കൂടുതൽ സംവിധാനങ്ങൾ കൂട്ടിച്ചേർത്തത്​. ഭരണനിർവഹണ വികസന, തൊഴിൽ സാമൂഹികകാര്യ മന്ത്രാലയവുമായി സഹകരിച്ച് ജൂലൈ മാസത്തിലാണ് ലേബർ റീ–എംപ്ലോയ്മെൻറ് പ്ലാറ്റ്ഫോമിന് തുടക്കം കുറിച്ചത്.

സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കെല്ലാം രജിസ്​റ്റർ ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിക്കൊണ്ടാണ് പോർട്ടൽ വിപുലീകരിച്ചിരിക്കുന്നത്. ഇതുപ്രകാരം പുതിയ ജീവനക്കാരെ തേടുന്ന, നിയമിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന കമ്പനികൾക്ക് ലിങ്ക് വഴി പോർട്ടലിൽ പ്രവേശിക്കാം.തൊഴിൽ മന്ത്രാലയത്തിനെയും ഖത്തർ ചേംബറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ ഇലക്േട്രാണിക് ലിങ്കും പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാവിയിൽ നടപടികൾ വേഗത്തിലാക്കുന്നതി‍െൻറ ഭാഗമായാണിത്.

https://jobs.qatarchamber.com/ar/ ലിങ്ക് വഴി പോർട്ടലിൽ രജിസ്​റ്റർ ചെയ്യുന്ന കമ്പനികൾക്ക് യൂസർ നെയിമും പാസ്​വേഡും ലഭിക്കും. രജിസ്​േട്രഷൻ ആക്ടിവ് ആക്കുന്നതിന് ലഭിക്കുന്ന ഇ–മെയിൽ ഓപൺ ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകി കമ്പനികൾക്ക് രജിസ്​േട്രഷൻ പൂർത്തിയാക്കാവുന്നതാണ്.

കോവിഡ്​ പ്രതിസന്ധിയിൽ ജോലി നഷ്​ടപ്പെട്ട തൊഴിലാളികൾക്ക്​ വീണ്ടും ജോലി കിട്ടാൻ സഹായിക്കുന്ന ഖത്തർ ചേംബറിൻെറ ഓൺലൈൻ സംവിധാനത്തിന്​ മികച്ച പ്രതികരണമാണുള്ളത്​. പ്രാദേശിക വിപണിയിൽ ജോലി നഷ്​ടമായവർക്ക് https://www.qatarchamber.com/qcemployment/ എന്ന വെബ് അഡ്രസിലൂടെ വീണ്ടും ജോലിക്കായുള്ള അപേക്ഷ സമർപ്പിക്കാം. രജിസ്​റ്റർ ചെയ്തതിന് ശേഷം അപേക്ഷ സമർപ്പിക്കുന്നതോടെയാണ് നടപടികൾ ആരംഭിക്കുക. തൊഴിൽ മന്ത്രാലയത്തിലെത്തുന്ന അപേക്ഷകളിൽ അധികൃതർ പരിശോധന നടത്തുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും. തൊഴിലാളികളെ പിരിച്ചുവിട്ട കമ്പനികൾക്ക് ജോലിയിൽ നിന്നും പിരിച്ചുവിടപ്പെട്ട ഓരോ തൊഴിലാളിയെ സംബന്ധിച്ചും വിശദമാക്കുന്നതിനുള്ള പ്രത്യേക ഫോറവും ആവശ്യമായ രേഖകൾ ചേർക്കുന്നതിനുള്ള സൗകര്യവും പോർട്ടലിൽ ഒരുക്കിയിട്ടുണ്ട്.ജോലി നഷ്​ടപ്പെട്ടതിനെ തുടർന്ന് സ്വദേശങ്ങളിലേക്ക് മടങ്ങാനിരിക്കുന്ന വിദേശ വിദഗ്ധ തൊഴിലാളികൾക്ക് സൈറ്റ്​ ഏറെ സഹായകരമാണ്​.

വെബ്സൈറ്റ് വഴി തൊഴിലാളികൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ മറ്റു കമ്പനികളിലേക്ക് ജോലി മാറുന്നതിനും ഈ ഒാൺലൈൻ പോർട്ടലിൽ സൗകര്യമുണ്ട്.ആഗ്രഹിക്കുന്ന കമ്പനികളിൽ പുതിയ തൊഴിൽ കണ്ടെത്തുന്നതിന് ഒാൺലൈൻ സംവിധാനം ഉപകരിക്കും. കൂടാതെ രാജ്യത്തെ കമ്പനികൾക്ക് ആവശ്യമായ തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനുമുള്ള അവസരവും ഖത്തർ ചേംബർ ഇതിലൂടെ ലക്ഷ്യമിടുന്നു. പ്രതിസന്ധി കാരണം തങ്ങൾ പിരിച്ചുവിട്ട തൊഴിലാളികളുടെ വിവരങ്ങൾ അതത്​ കമ്പനികൾക്ക്​ നൽകാനുള്ള സംവിധാനവും പോർട്ടലിലുണ്ട്​.

സൈറ്റിലെ ഹോം പേജിലെ 'റീ എം​േപ്ലായ്​മെൻറ്​' എന്ന വിൻഡോവിൽ ക്ലിക്ക്​ ​െചയ്​താൽ വിവരങ്ങൾ രേഖപ്പെടുത്താനുള്ള ഫോം തുറന്നുവരും. ഇതിൽ തങ്ങളുടെ കമ്പനികളിൽ നിന്ന്​ ജോലി നഷ്​ടമായ ജീവനക്കാരുടെ വിശദവിവരങ്ങൾ അതത്​ കമ്പനികൾ ചേർക്കുകയാണ്​ വേണ്ടത്​. എൻജിനീയർ, വർക്കർ, ​ൈഡ്രവർ, ഓഫിസ്​ ക്ലർക്ക്​, ഇൻഫർമേഷൻ ​െടക്​നോളജി, സെക്രട്ടറി, അക്കൗണ്ടൻറ്​, സെക്യൂരിറ്റി, തൂപ്പുകാർ, ടീ ബോയ്​, ക്ലർക്ക്​ തുടങ്ങിയ വിഭാഗം ജീവനക്കാരുടെ വിവരങ്ങൾ നൽകാം. ഈ വിഭാഗത്തിൽ പെടാത്തവരാണെങ്കിൽ അതിനുള്ള സൗകര്യവുമുണ്ട്​. ജീവനക്കാരൻെറ ജോലി പരിചയം, ഖത്തർ ഐ.ഡി നമ്പർ, വിദ്യാഭ്യാസ യോഗ്യത, ഫോൺ നമ്പർ തുടങ്ങിയവയും ചേർക്കാനാവും.

ജോലിയിൽ നിന്നും പിരിച്ചുവിടപ്പെട്ട ഓരോ തൊഴിലാളിയെ സംബന്ധിച്ചും വിശദമാക്കുന്നതിനുള്ള പ്രത്യേക ഫോറവും ആവശ്യമായ രേഖകൾ ചേർക്കുന്നതിനുള്ള സൗകര്യവും പോർട്ടലിൽ ഒരുക്കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.