ദോഹ: ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ചു കൾചറൽ ഫോറം എല്ലാ മാസങ്ങളിലും നടത്തിവരുന്ന രക്തദാന ക്യാമ്പ് വെള്ളിയാഴ്ച വെസ്റ്റ് എനർജി സെന്ററിലെ ബ്ലഡ് ഡോണർ സെന്ററിൽ സംഘടിപ്പിച്ചു. എഴുപതോളം പേർ രക്തം നൽകാൻ സന്നദ്ധരായി.
മുൻ ഐ.സി.ബി.എഫ് പ്രസിഡന്റ് വിനോദ് നായർ ഉദ്ഘാടനം ചെയ്തു. ഐ.സി.സി വൈസ് പ്രസിഡൻറ് സുബ്രഹ്മണ്യ ഹെബ്ബഗേലു, മാനേജിങ് കമ്മിറ്റി അംഗം മുഹമ്മദ് കുഞ്ഞി, കൾചറൽ ഫോറം അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ റഷീദ് അഹമ്മദ്, പ്രസിഡന്റ് എ.സി. മുനീഷ്, വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി, ട്രഷറർ അബ്ദുൽ ഗഫൂർ, ജനറൽ സെക്രട്ടറി മജിദ് അലി, വർക്കിങ് കമ്മിറ്റി അംഗങ്ങളായ ഫൈസൽ എടവനക്കാട്, റുബീന, നജ്ല എന്നിവർ പങ്കെടുത്തു.
കൾച്ചറൽ ഫോറം ബ്ലഡ് ഡൊണേഷൻ വിങ് കൺവീനർ സുനീർ, ജില്ല കോഓഡിനേറ്റർമാരായ റസാഖ് കാരാട്ട്, ഷാഹിദ് ഖാൻ, ഷരീഫ് പാലക്കാട്, ഷാനവാസ് മലപ്പുറം തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.