ദോഹ: ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (ഡി.എഫ്.ഐ) ധനസഹായം നൽകിയ ചിത്രത്തിന് ഒാസ്കര്‍ നാമനിർദേശം. ഇറ്റാലിയന്‍ സംവിധായകനും ഛായാഗ്രാഹകനും നിര്‍മാതാവും തിരക്കഥാകൃത്തുമായ ജിയാന്ഫ്രാങ്കോയുടെ ഡോക്യുമെൻററി ചിത്രമായ 'നോട്ടര്നോ'യാണ് മികച്ച ഡോക്യുമെൻററി ചിത്രത്തിനുള്ള പട്ടികയില്‍ ഇടം പിടിച്ചത്. സിറിയ, ഇറാഖ്, കുര്‍ദിസ്ഥാന്‍, ലബനാന് എന്നിവിടങ്ങളിലെയും മിഡിലീസ്റ്റ് മേഖലയിലേയും മൂന്ന് വര്‍ഷത്തിനിടയിലെ യുദ്ധമേഖലയില്നിന്നുള്ള വ്യത്യസ്ത ആളുകളെ പിന്തുടര്ന്ന് അവരുടെ ദൈനംദിന ജീവിതം പകര്‍ത്താന്‍ ശ്രമിച്ച ഡോക്യുമെൻററിയാണ് 'നോട്ടര്നോ'.
അതിര്‍ത്തികള്‍ ആളുകളുടെ വിധിയെ എങ്ങനെ മാറ്റിമറിച്ചു എന്നാണ് ചിത്രം വിവരിക്കുന്നത്. 77ാമത് വെനീസ് ഇൻറര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ ലോക പ്രീമിയര്‍ നടത്തിയ ചിത്രം ടോറേൻറാ ഫിലിം ഫെസ്റ്റിവല്‍, ന്യൂയോര്‍ക് ഫിലിം ഫെസ്റ്റിവല്‍ എന്നിവ ഉള്‍പ്പെടെ വിവിധ ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചു. ഈ വര്‍ഷത്തെ ഓസ്കറില് മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഡി.എഫ്.എയുടെ പിന്തുണയുള്ള അഞ്ച് ചിത്രങ്ങള്‍ അതത് രാജ്യങ്ങളില്‍നിന്നുള്ള എന്‍ട്രികളായിരുന്നു. ജിയാന്‍ ഫ്രാങ്കോ റോസി (ഇറ്റലി)യുടെ 'നോട്ടര്നോ', അംജദ് അബു അലാല (സുഡാന്)യുടെ 'യു വില്‍ ഡൈ അറ്റ് ട്വൻറി', ടാര്സന് അബു നാസറും അരഭ് അബുനാസറും (ഫലസ്തീന്) അണിയറയിൽ പ്രവർത്തിച്ച 'ഗാസ മണ് അമൂര്‍', അലാവുദ്ദീന്‍ അജീ(മൊറോക്കോ)മിെൻറ 'ദി അണ്‍നോണ്‍ സെയിൻറ്', അമീന് നായിഫി (ജോര്ഡന്)െൻറ 200 മീറ്റേഴ്സ് എന്നിവയാണ് പ്രസ്തുത ചിത്രങ്ങള്‍.
അറബ് ലോകത്തും അന്തര്‍ദേശീയമായും ഗുണനിലവാരമുള്ള സിനിമകള്‍ പിന്തുണക്കുന്ന ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിെൻറ നിര്‍ണായകമായ പങ്കാണ് വീണ്ടും ഓസ്കർ നാമനിർദേശത്തിലൂടെ അംഗീകരിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.