ഓട്ടിസം: തൊഴിൽ സാമൂഹ്യ മന്ത്രാലയം വട്ടമേശയോഗം സംഘടിപ്പിച്ചു

ദോഹ: ഓട്ടിസം ബാധിച്ച കുട്ടികളുമായി എങ്ങനെ പെരുമാറണമെന്നത് സംബന്ധിച്ച് ഭരണവികസന,തൊഴിൽ,സാമൂഹിക മന്ത്രാലയം വട്ടമേശയോഗം സംഘടിപ്പിച്ചു. 
ഓട്ടിസം ബാധിച്ചവരുമായി നേരിട്ട് ഇടപഴകുന്ന രക്ഷിതാക്കളുടെയും സ്വകാര്യ നഴ്സറി സ്​കൂൾ രക്ഷാധികാരികളുടെയും, ഹമദ് മെഡിക്കൽ കോർപറേഷനിലെ ഡോക്ടർമാരുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിച്ച വട്ടമേശയോഗം, ഖത്തർ ഓട്ടിസം ഫാമിലി അസോസിയേഷ​െൻറയും ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്​റ്റിറ്റ്യൂട്ടി​െൻറയും സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്. ഓട്ടിസവുമായി ബന്ധപ്പെട്ട് മന്ത്രാലയം സംഘടിപ്പിക്കുന്ന വിവിധ സെമിനാർ പരമ്പരകളുടെ ഭാഗമായി സംഘടിപ്പിച്ച വട്ടമേശയോഗത്തിൽ ഓട്ടിസവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കിടയിൽ ബോധവൽകരണം കാര്യക്ഷമമാക്കാനും ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസത്തെ തിരിച്ചറിയുന്നത് സംബന്ധിച്ചും ഇത് ബാധിച്ച കുട്ടികളുമായി എങ്ങനെ പെരുമാറാമെന്നും ഉയർത്തിക്കാട്ടി. 

കൂടാതെ ഓട്ടിസം ബാധിച്ച കുട്ടികളെ മറ്റു കുട്ടികളുമായി ബന്ധിപ്പിക്കാനുള്ള മാർഗങ്ങളെ സംബന്ധിച്ചും യോഗത്തിൽ വിലയിരുത്തി. തൊഴിൽ സാമൂഹ്യ മന്ത്രാലയവും ആരോഗ്യമന്ത്രാലയവും തമ്മിലുള്ള സഹകരണവും പങ്കാളിത്തവും ഈ മാർഗത്തിലെ മുന്നേറ്റത്തിന് ആവശ്യമാണെന്ന് യോഗത്തിൽ പങ്കെടുത്തവർ ഉയർത്തിക്കാട്ടി. കൂടാതെ ഓട്ടിസം ബാധിച്ചവർക്ക് അവരുടെ സാഹചര്യങ്ങളും പ്രാദേശിക സ്​ഥലങ്ങളും നോക്കി ആവശ്യമായ ചികിത്സകളും സേവനങ്ങളും നൽകുന്നത് എളുപ്പമാക്കുന്നതിനായി ഓട്ടിസം ബാധിതരുടെ പൂർണ വിവരങ്ങൾ ശേഖരിച്ച് ഒരു ഡാറ്റാബേസ്​ ഉണ്ടാക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. 

ഓട്ടിസം ബാധിച്ചവരുടെ നിലവിലെ സാഹചര്യങ്ങൾ വിശദമാക്കുന്നതും അവരുമായി പെരുമാറുന്നതിന് സ്വീകരിച്ച മാർഗങ്ങളും സംബന്ധിച്ചുള്ള റെക്കോർഡ് ഹാജരാക്കാൻ രക്ഷിതാക്കളോട് യോഗം ആവശ്യപ്പെടുകയും ബാധിതരുടെ വിവിധ മേഖലകളിലെ കഴിവുകൾ വളർത്തുന്നതിന് മുൻഗണന നൽകണമെന്നും വട്ടമേശ യോഗത്തിൽ വ്യക്തമാക്കി. 
ഓട്ടിസവുമായി ബന്ധപ്പെട്ട് സെമിനാറുകളുടെ ഒരു പരമ്പരക്ക് തന്നെയാണ് കഴിഞ്ഞ മാർച്ചിൽ മന്ത്രാലയം തുടക്കമിട്ടിരിക്കുന്നത്.  

Tags:    
News Summary - ottisam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.