പ്രാദേശിക ഉൽപാദകരുമായി ബന്ധപ്പെട്ട യോഗത്തിൽ വാണിജ്യ വ്യവസായ വകുപ്പ്​ മന്ത്രി അലി ബിൻ അഹ്​മദ്​

അൽകുവാരി സംസാരിക്കുന്നു

ദോഹ: ഖത്തറിൽ പ്രാദേശിക സാമഗ്രികളുടെ ഉപയോഗം വൻതോതിൽ കൂടുന്നു. വിവിധ നിർമാണപ്രവൃത്തികൾക്ക്​ ഇവിടെ തന്നെ ഉൽപാദിപ്പിക്കുന്ന സാധനങ്ങൾ ഉപയോഗിക്കുന്നത്​ കൂടുകയാണ്​. കെട്ടിട, അടിസ്​ഥാന സൗകര്യ വികസന പദ്ധതികളിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 25.6 ബില്യൻ റിയാലിെൻറ പ്രാദേശിക അസംസ്​കൃത വസ്​തുക്കളും ഉൽപന്നങ്ങളും ഉപയോഗിക്കും. പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ ആണ്​ ഇക്കാര്യങ്ങൾ അറിയിച്ചത്​.

വിവിധ പദ്ധതികളിലായി കഴിഞ്ഞ കാലങ്ങളിൽ പ്രാദേശിക ഉൽപന്നങ്ങളുടെ ഉപയോഗം 70 ശതമാനമായി വർധിച്ചിട്ടുണ്ട്​. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ അടിസ്​ഥാന സൗകര്യ വികസന പദ്ധതികളിലൂടെയും കെട്ടിട നിർമാണത്തിലൂടെയും പ്രാദേശിക വിപണി ഏകദേശം 2000 കോടി റിയാലിെൻറ നേട്ടമുണ്ടാക്കിയതായും അശ്ഗാൽ പ്രസിഡൻറ് സഅദ് ബിൻ അഹ്മദ് അൽ മുഹന്നദി പറഞ്ഞു. രാജ്യത്തെ പദ്ധതികളിൽ ഖത്തരി കമ്പനികളെ ഉൾപ്പെടുത്തുന്നതിൽ അശ്ഗാൽ പ്രതിജ്ഞാബദ്ധമാണ്​. ഖത്തർ ചേംബർ നടത്തിയ പ്രാദേശിക ഉൽപാദകരുമായി ബന്ധപ്പെട്ട യോഗത്തിൽ സംസാരിക്കുകയായിരുന്നു അൽ മുഹന്നദി.


അശ്ഗാൽ പ്രസിഡൻറ് സഅദ് ബിൻ അഹ്മദ് അൽ മുഹന്നദി

  പ്രാദേശിക ഉൽപാദകരെയും ഉൽപന്നങ്ങളെയും അശ്ഗാൽ വിശ്വാസത്തിലെടുത്തിരിക്കുന്നു. ദേശീയ വിപണിയിൽ പ്രാദേശിക കമ്പനികളുടെ മത്സരക്ഷമത വർധിപ്പിക്കുന്നതിന് ഇത് സഹായകമാകും. നിർമാണ പ്രവർത്തനങ്ങളിലെല്ലാം പ്രാദേശിക ഉൽപന്നങ്ങളുടെ തോത് വർധിച്ചിരിക്കുന്നു. നിർമാണ പ്രവർത്തനങ്ങളിൽ 2016ൽ പ്രാദേശിക ഉൽപന്നങ്ങളുടെ പങ്ക് 38 ശതമാനം മാത്രമായിരുന്നു. 2020ലെത്തുമ്പോൾ ഇത് 70 ശതമാനമായി വർധിച്ചു.

അശ്ഗാലിെൻറ പദ്ധതികളിൽ പ്രാദേശിക വിഭവങ്ങളുടെ പങ്ക് വർധിപ്പിക്കും. ഇറക്കുമതി ചെയ്തിരുന്ന ഉൽപന്നങ്ങൾ ഖത്തറിൽതന്നെ ഉൽപാദിപ്പിക്കാൻ കമ്പനികളെ േപ്രാത്സാഹിപ്പിക്കുമെന്നും അശ്ഗാൽ െപ്രാജക്ട്സ്​ അഫേഴ്സ്​ മേധാവി യൂസുഫ് അൽ ഇമാദി പറഞ്ഞു. 2021 മുതൽ 2025 വരെ അശ്ഗാലിെൻറ പദ്ധതികൾക്ക് 32 ബില്യൻ റിയാലാണ് കണക്കാക്കിയിരിക്കുന്നതെന്നും അൽ ഇമാദി വ്യക്തമാക്കി.

പ്രാദേശിക വിപണിയിൽ ഉൽപാദിപ്പിക്കപ്പെടാത്ത എലവേറ്ററുകൾ, വാതിലുകൾ, സെറാമിക് ടൈലുകൾ, അഗ്​നിശമന ഉപകരണങ്ങൾ, ഗ്ലാസ്​ തുടങ്ങി കെട്ടിട നിർമാണത്തിനാവശ്യമായ അടിസ്​ഥാന വസ്​തുക്കളെല്ലാം നിർമിക്കാൻ കമ്പനികൾ മുന്നോട്ട് വരണമെന്നും അൽ ഇമാദി ആഹ്വാനംചെയ്തു. വാണിജ്യ വ്യവസായ വകുപ്പ്​ മന്ത്രി അലി ബിൻ അഹ്​മദ്​ അൽക​​ുവാരിയും യോഗത്തിൽ പ​ങ്കെടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.