ദോഹ: ഖത്തർ പ്രവാസികളായ മലയാളി ദമ്പതികളുടെ എസ്.എം.എ ബാധിതയായ കുട്ടിയുടെ ചികിത്സ ധനസമാഹരണത്തിന് പിന്തുണ നൽകി സംസ്കൃതി ഖത്തർ ചിത്രപ്രദർശനവും വിൽപനയും നടത്തുന്നു. മൽഖ റൂഹിക്ക് മരുന്നെത്തിക്കാൻ ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിൽ 1.16 കോടി റിയാൽ ധനശേഖരണത്തിനാണ് ശ്രമിക്കുന്നത്.
വ്യാഴാഴ്ച വൈകീട്ട് 6 മുതൽ 10 വരെ ഐ.സി.സി അശോക ഹാളിലാണ് പരിപാടി. ഖത്തറിലെ പ്രശസ്തരായ മുപ്പതിലേറെ കലാകാരന്മാരുടെ നൂറോളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. വിൽപനയിലൂടെ ലഭിക്കുന്ന തുക ഖത്തർ ചാരിറ്റിക്ക് കൈമാറും. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ വിവിധ സംഘടന നേതാക്കൾ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.