ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി യു.എസ് പ്രസിഡൻറിെൻറ മുതിർന്ന ഉപദേശകൻ ജാരദ് കുഷ്നറുമായി കൂടിക്കാഴ്ച നടത്തി. അൽബഹർ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം, തന്ത്രപ്രധാന പങ്കാളിത്തം എന്നിവ വിഷയമായി.
മിഡിലീസ്റ്റിലെ സമാധാനം നിലനിർത്തുന്നതുമായി ബന്ധപ്പെട്ടും ചർച്ചചെയ്തു. രണ്ട് സ്വതന്ത്ര രാജ്യങ്ങൾ എന്നതാണ് ഫലസ്തീൻ പ്രശ്നത്തിൽ ഉണ്ടാകേണ്ട പരിഹാരമെന്ന ഖത്തറിെൻറ നിലപാട് അമീർ ആവർത്തിച്ചു. അതാണ് മേഖലയിൽ സുരക്ഷിതത്വവും സമാധാനവും ഉണ്ടാവാനുള്ള വഴി.
ഫലസ്തീന് പിന്തുണ നൽകുന്ന നിലപാടാണ് ഖത്തറിന് എന്നും ഉള്ളത്. ജറൂസലം ആസ്ഥാനമാക്കി 1967ലെ അതിർത്തികൾ പ്രകാരം സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്ര സംസ്ഥാപനത്തെയാണ് ഖത്തർ പിന്തുണക്കുന്നത്. ആഭ്യന്തരരംഗത്തും വൈദേശിക തലത്തിലും ഫലസ്തീൻ ജനതക്ക് സഹായവും പിന്തുണയും നൽകുന്ന പ്രഥമ രാജ്യം കൂടിയാണ് ഖത്തർ. ഫലസ്തീനുവേണ്ടിയുള്ള ഖത്തറിെൻറ സാമ്പത്തിക സഹായം ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞവർഷം മാത്രം 180 ദശലക്ഷം ഡോളർ ഖത്തർ ഫലസ്തീന് നൽകിക്കഴിഞ്ഞു. ഗസ്സയിൽ തകർക്കപ്പെട്ട 10,000 വീടുകളുടെ പുനർനിർമാണത്തിന് ഈ തുക ഏറെ പ്രയോജനപ്പെട്ടു. ഗസ്സയിലെ എല്ലാ പുനർനിർമാണ പ്രവർത്തനങ്ങൾക്കും ഖത്തറിെൻറ നേതൃത്വത്തിലുള്ള ഗസ്സ പുനർനിർമാണ സമിതിയാണ് മേൽനോട്ടം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.