പാണക്കാട്​ ഹൈദരലി ശിഹാബ് തങ്ങൾ

ഹൈദരലി തങ്ങൾ മാർഗദർശി -സഫാരി ഗ്രൂപ്പ്​

ദോഹ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രസിഡന്‍റും സമസ്​ത കേരള ജംഇയ്യ ത്തുൽ ഉലമ വൈസ്​ പ്രസിഡന്‍റമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടിൽ സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ്​ മാനേജ്മെന്‍റും സ്റ്റാഫുകളും ദുഖം രേഖപ്പെടുത്തി. മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലം തൊട്ട് തന്നെ പാണക്കാട് കുടുംബവും സഫാരി ഗ്രൂപ്പും തമ്മിൽ ഊഷ്മളമായ ബന്ധം കാത്ത് സൂക്ഷിക്കുകയും ഖത്തറിലെയും യു.എ.ഇ യിലേയും സഫാരി ഗ്രൂപ്പിന്‍റെ പല ബിസിനസ്​ സ്​ഥാപനങ്ങളും തങ്ങൾ പല തവണ സന്ദർശിക്കുകയും ചെയ്യുമായിരുന്നു. ഗൾഫ് നാടുകളിലേയും കേരളത്തിലേയും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും മറ്റു സഹായ സഹകരണങ്ങൾക്കും തങ്ങളുടെ നേതൃത്വത്തിൽ സഫാരി മാനേജ്മെന്‍റ്​ പങ്കാളികളായിരുന്നു.

വലിപ്പ ചെറുപ്പ വ്യത്യാസമില്ലാതെ എല്ലാവരോടും വളരെ സൗമ്യമായി മാത്രം ഇടപെടലുകൾ നടത്തിയിരുന്ന ഹൈദരലി തങ്ങൾ മാർഗ്ഗ ദർശ്ശിയായിരുന്നു. തങ്ങളുടെ വേർപാട് എല്ലാവരെയും പോലെ ഞങ്ങൾക്കും തീരാനഷ്ടവും ദുഃഖവുമാണെന്ന്​ സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മടപ്പാട്ട് അഭിപ്രായപ്പെട്ടു. ബഹുമാനപ്പെട്ട ഹൈദരലി തങ്ങളുമായി ഒരു ജ്യേഷ്ട സഹോദരൻ എന്ന നിലയിലുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും പലപ്പോഴും ഞങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും നൽകുകയും ചെയ്തിരുന്നെന്നും സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് ജനറൽ മാനേജറുമായ സൈനുൽ ആബിദീൻ അഭിപ്രായപ്പെട്ടു. വേദനയിൽ കുടുംബത്തോടൊപ്പം സഫാരി ഗ്രൂപ്പും പങ്ക്ചേരുന്നതായും സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മടപ്പാട്ട്, ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ആൻ്റ് ഗ്രൂപ്പ് ജനറൽ മാനേജർ സൈനുൽ ആബിദീൻ എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

Tags:    
News Summary - Panakkad Hyder Ali Shihab Thangal Is a Guiding Light says Safari Group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.