രാഷ്ട്രീയം എന്നാൽ രാഷ്ട്രത്തെ സംബന്ധിച്ചുള്ളത് എന്നാണ്. അതായത്, രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാൻ നിങ്ങൾ രാഷ്ട്രീയക്കാരനാവണമെന്നില്ല. നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പിെൻറ കാഹളം മുഴങ്ങിക്കഴിഞ്ഞു. പ്രവാസലോകത്തും ചർച്ചകൾ സജീവമായിവരുന്നു.
പ്രവാസി മലയാളികളുടെ സാമൂഹിക സാംസ്കാരിക പ്രതിനിധാനമായ 'ഗൾഫ് മാധ്യമ'വും നാട്ടിലെ തെരഞ്ഞെടുപ്പ് ചൂടിലലിഞ്ഞിട്ടുണ്ട്. വായനക്കാരുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കാനുള പ്രത്യേക പംക്തികളാണ് പ്രത്യേകത. പണ്ട് നാട്ടിലുള്ളപ്പോൾ വിവിധ പാർട്ടികളിൽ പ്രവർത്തിച്ചവരാവാം നിങ്ങൾ. ഏത് പാർട്ടിയുമായിക്കൊള്ളട്ടെ, രാഷ്ട്രീയ പാർട്ടിയുടെ അനുഭാവി പോലുമെല്ലങ്കിലും നിങ്ങൾക്ക് ഈ പംക്തികളിൽ ഇടമുണ്ട്. പണ്ട് വോട്ട് ചെയ്യാൻ പോകുേമ്പാഴുണ്ടായ അനുഭവങ്ങൾ, കോളജ് പഠനകാലത്തെ രാഷ്ട്രീയ പ്രവർത്തനത്തിെൻറ മറക്കാനാവാത്ത അനുഭവങ്ങളുമാകാം.
പ്രവാസലോകത്ത് വിവിധ രാഷ്ട്രീയ പാർട്ടികളുടെ പോഷക സംഘടനകളിൽ പ്രവർത്തിക്കുന്നവർക്കും എഴുതാം. നിങ്ങൾ അത് മലയാളത്തിൽ ടൈപ്പ്ചെയ്ത് മെയിലിൽ അയക്കുക. നിങ്ങളുെട നാടിനെ പറ്റി, ജയിച്ചുവരുന്നയാൾ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച്, പ്രവാസികൾക്ക് സർക്കാറുകൾ നൽകേണ്ട വിവിധ കാര്യങ്ങളെ കുറിച്ച് എല്ലാം നിങ്ങൾക്കെഴുതാം. അത് ലോകമറിയട്ടെ 'ഗൾഫ് മാധ്യമ'ത്തിലൂടെ. അയക്കേണ്ട മെയിൽ വിലാസം. qatar@gulfmadhyamam.net
ഫോൺ: +97455284913
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.