പ​പ്പാ ജോ​ൺ​സ് ജാ​ക്ക്ഫ്രൂ​ട്ട് പെ​പ്പ​റോ​ണി പി​സ്സ അ​വ​ത​രി​പ്പി​ക്കു​ന്നു

മീ​റ്റ് പി​സ്സ​ക്ക് സ​സ്യാ​ധി​ഷ്ഠി​ത ബ​ദ​ലു​മാ​യി പ​പ്പാ ജോ​ൺ​സ്

ദോ​ഹ: മാം​സാ​ധി​ഷ്ഠി​ത​മാ​യ പ​ര​മ്പ​രാ​ഗ​ത പി​സ്സ ആ​സ്വാ​ദ​ന​ത്തെ പു​ന​ർ​നി​ർ​വ​ചി​ച്ച് രു​ചി​മേ​ള​ത്തി​ന്റെ പു​തി​യ ക​ഥ​യു​മാ​യി പ​പ്പാ ജോ​ൺ​സ്. ശ്ര​ദ്ധ​യോ​ടെ​യും പാ​ച​ക വൈ​ദ​ഗ്ധ്യ​ത്തോ​ടെ​യും രൂ​പ​ക​ൽ​പ​ന ചെ​യ്ത ജാ​ക്ക്ഫ്രൂ​ട്ട് പെ​പ്പ​റോ​ണി പി​സ്സ അ​വ​ത​രി​പ്പി​ച്ചാ​ണ് പ​പ്പാ ജോ​ൺ​സ് ശ്ര​ദ്ധ നേ​ടു​ന്ന​ത്. മാം​സ​ത്തി​ന് പ​ക​രം ച​ക്ക ഉ​പ​യോ​ഗി​ച്ചു ഉ​ണ്ടാ​ക്കി​യ പെ​പ്പ​റോ​ണി കൊ​ണ്ടാ​ണ് ച​ക്ക പെ​പ്പ​റോ​ണി പി​സ്സ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. ഖ​ത്ത​റി​ൽ ഇ​ത്ത​ര​മൊ​ന്ന് ആ​ദ്യ​മാ​ണെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​വ​കാ​ശ​പ്പെ​ട്ടു. മാം​സാ​ഹാ​രം ക​ഴി​ക്കാ​ത്ത​വ​ർ​ക്കും സ​ന്തോ​ഷ​ത്തോ​ടെ ആ​സ്വ​ദി​ച്ച് ഈ ​സ​സ്യാ​ധി​ഷ്ഠി​ത പി​സ്സ ക​ഴി​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ഭി​രു​ചി​ക​ളും മു​ൻ​ഗ​ണ​ന​ക​ളും മാ​റു​ന്ന​തി​ന​നു​സ​രി​ച്ച് ന​വീ​ക​ര​ണ​ത്തി​നും പു​തി​യ മാ​തൃ​ക​ക​ൾ അ​വ​ത​രി​പ്പി​ക്കാ​നും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് പ​പ്പാ ജോ​ൺ​സ് ഖ​ത്ത​ർ ആ​ൻ​ഡ് ഒ​മാ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​സ​ഫ് ജോ​സ​ഫ് പ​റ​ഞ്ഞു. ലോ​ഞ്ചി​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് പ​രി​മി​ത കാ​ല​ത്തേ​ക്ക് ഡ​ബ്ൾ ഡി​ലൈ​റ്റ് ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 44 റി​യാ​ലി​ന് ര​ണ്ട് ചെ​റി​യ പി​സ്സ​ക​ളും 66 റി​യാ​ലി​ന് ര​ണ്ട് മീ​ഡി​യം പി​സ്സ​ക​ളും 88 റി​യാ​ലി​ന് ര​ണ്ട് വ​ലി​യ പി​സ്സ​ക​ളും വാ​ങ്ങാം.

Tags:    
News Summary - Papa John's

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.