ദോഹ: ഖത്തറിൽ നിര്യാതനായ ആദ്യകാല മലയാളി പ്രവാസിയും കെ.എം.സി.സി ഖത്തർ മുൻ ഉപദേശക സമിതി അംഗവും പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന ബേക്കൽ സ്വാലിഹ് ഹാജിയുടെ വിയോഗത്തിൽ കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗം നിരവധി ജീവകാരുണ്യ സംരംഭങ്ങൾക്കും സ്ഥാപനങ്ങൾക്കും തീരാനഷ്ടമാണ്. ഒട്ടേറെ പേർക്ക് ഭവനം യാഥാർഥ്യമാക്കാൻ ബൈത്തുറഹ്മ പദ്ധതിയിലൂടെ നാട്ടിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടലുകൾ ഏറെ ശ്രദ്ധേയമാണെന്ന് അനുശോചനക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.