ബേക്കൽ സാലിഹ് ഹാജി ഖത്തറിൽ നിര്യാതനായി

ദോഹ: ഖത്തറിലെ ആദ്യകാല പ്രവാസിയും വ്യാപാര പ്രമുഖനുമായിരുന്ന ബേക്കൽ സാലിഹ് ഹാജി (74) ഖത്തറിൽ നിര്യാതനായി. കുറച്ചു കാലമായി ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

54 വർഷമായി ഖത്തറിലെ വസ്ത്ര വ്യാപാര മേഖലയിലും സാമൂഹിക, ജീവകാരുണ്യ രംഗത്തും നിറസാന്നിധ്യമായിരുന്നു. ബോംബെ സിൽക്‌സ്, ലെക്സസ് ടൈലറിങ്, സെഞ്ച്വറി ടെക്സ്റ്റയിൽസ്, പാണ്ട ഹൈപ്പർമാർക്കറ്റ്, ദാന സെന്‍റർ, കാഞ്ഞങ്ങാട്ടെ ഹൈമ സിൽക്സ് തുടങ്ങിയ സ്ഥാപങ്ങളുടെ ചെയർമാനായിരുന്നു.

ചെറുപ്രായത്തിൽ തന്നെ ഖത്തറിലെത്തിയ സാലിഹ് ഹാജി സ്വപ്രയത്നത്തിലൂടെ വ്യാപാര ശൃംഖല കെട്ടിപ്പടുക്കുകയായിരുന്നു. കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്‍റ്, സംസ്ഥാന ഉപദേശക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ: യു.വി. മുംതാസ്. ഏകമകൾ: ജാഫ്നത്. മരുമകൻ: മുഹമ്മദ് സമീർ ബദറുദ്ദീൻ. മൃതദേഹം ഖത്തർ അബൂഹമൂർ ഖബർസ്ഥാനിൽ ഞായറാഴ്ച രാത്രി ഏഴിന് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഞായറാഴ്ച മഗ്‌രിബ് നമസ്കാരാനന്തരം അബൂഹമൂർ പള്ളിയിൽ മയ്യിത്ത് നമസ്കാരം നടക്കും.

Tags:    
News Summary - Bekkal Swalih Haji passed away in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.