ദോഹ: അടുത്ത മാസം അവസാനത്തിൽ ആരംഭിക്കുന്ന പാരിസ് ഒളിമ്പിക്സ് സുരക്ഷിതമാക്കാൻ ഫ്രാൻസും ഖത്തറും കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഖത്തറിലെയും ഫ്രാൻസിലെയും സുരക്ഷ ഓപറേഷൻസ് റൂമുകൾ ബന്ധിപ്പിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പാരിസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഖത്തരി സുരക്ഷാ സേനയെ മറ്റ് സേനകളുമായി ഏകോപിപ്പിച്ച് ചുമതല കാര്യക്ഷമമായി നിർവഹിക്കുന്നതിന് സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഖത്തർ ഓപറേഷൻ റൂം മേധാവി ക്യാപ്റ്റൻ സാലിഹ് അഹ്മദ് അൽ കുവാരി പറഞ്ഞു. ഖത്തറും ഫ്രാൻസും തമ്മിലുള്ള സുരക്ഷാ കരാറിൽ ഖത്തർ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി ഒപ്പുവെച്ചതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളിലെയും ഓപറേഷൻ റൂമുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന നടപടികളിലേക്ക് നീങ്ങിയത്. ഒളിമ്പിക്സ് സുരക്ഷ സന്നാഹങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക സംഘത്തിനും ഖത്തർ ആഭ്യന്തര മന്ത്രാലയം രൂപം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.