ദോഹ: പി.സി.ഡബ്ല്യു.എഫ് ഖത്തർ ചാപ്റ്റർ ഇഫ്താർ സംഗമം നടത്തി. അൽ തുമാമ ഗ്രീൻവുഡ് ഇന്റർനാഷനൽ സ്കൂളിൽ നടന്ന സംഗമത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാനൂറോളം പൊന്നാനി താലൂക്ക് നിവാസികൾ പങ്കെടുത്തു. നൗഫൽ അബ്ദുൽ റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. വർക്കിങ് പ്രസിഡന്റ് അബ്ദുൽ സലാം മാട്ടുമ്മൽ അധ്യക്ഷനായിരുന്നു. പരിപാടിയിൽ പി.സി.ഡബ്ല്യു.എഫ് അംഗങ്ങൾക്കായി നോർക്ക -പ്രവാസി ക്ഷേമനിധി രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിരുന്നു.
അറഫാത് തയ്യിൽ, മുഹമ്മദ്, ഹസ്നൈൻ, യു.എസ് സമീർ, ആർ.ജെ ജിബിൻ എന്നിവർ മുഖ്യാതിഥികളായി. നൗഫൽ എ.വി, ഇഫ്തിക്കർ സി.വി, മുഹമ്മദ് ശരീഫ്, ബാദുഷ കെ.പി,സബീർ വി.വി, ബഷീർ ടി.വി, വസന്തൻ പൊന്നാനി, അബ്ദുൽ ലത്തീഫ് വി.വി, കുഞ്ഞിമൂസ, സലാം കല്ലിങ്ങൽ, മുജീബ് വി.പി, ഹാഷിം കെ, ഷൈനി കബീർ എന്നിവർ നേതൃത്വം നൽകി. ബിജേഷ് കൈപ്പട സ്വാഗതവും ഖലീൽ റഹ്മാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.