ദോഹ: പേൾ ഖത്തറിൽ ഗതാഗത വകുപ്പിെൻറ പുതിയ സേവന കേന്ദ്രത്തിന് ആഭ്യ ന്തരമന്ത്രാലയം തുടക്കം കു റിച്ചു. പേൾ ഖത്തറിലെ താമസക്കാർക്കും സന്ദ ർശകർക്കും സ്വദേശികൾക്കും ഗതാഗത സേവനങ്ങൾ കൂടുതൽ സൗകര്യമാ ക്കുന്നതിെൻറ ഭാഗമായാണ് പുതിയ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. 14 കൗണ്ടറുകളുള്ള പുതിയ കേന്ദ്രത്തിൽ ഗതാഗത ജനറൽ ഡയറക്ടറേറ്റിലെ 90 ശതമാനം സേവനങ്ങളും ലഭ്യമാണ്. അതേസമയം, പേൾ ഖത്തർ, ജിവാൻ ദ്വീപുകളുടെ മാസ്റ്റർ ഡെവലപ്പറായ യു ഡി സി ഖത്തറും ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ഗതാഗത ജനറൽ ഡയറക്ടറേറ്റും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. പേൾ ഖത്തറിലെ ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിെൻറയും പേൾ ഖത്തറിലെത്തുന്ന സന്ദർശകർക്കും താമസക്കാർക്കും ആവശ്യമായ സേവനങ്ങൾ നൽകുന്നതിെൻറയും ഭാഗമായാണ് ധാരണാപത്രം ഒപ്പുവെച്ചത്.
ഗതാഗത വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് സഅദ് അൽ ഖർജി, യുനൈറ്റഡ് ഡെവലപ്മെൻറ് കമ്പനി സി ഇ ഒ ഇബ്റാഹിം ജാസിം അൽ ഉഥ്മാൻ എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. പേൾ ഖത്തറിലെ പുതിയ ട്രാഫിക് സേവനകേന്ദ്രം 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഗതാഗത സേവനങ്ങൾക്ക് പുറമേ, പേൾ ഖത്തറിലെ ഗതാഗത നിയമലംഘനങ്ങൾ, അപകടങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ, വാഹന രജിസ്േട്രഷൻ, ലൈസൻസിംഗ് അപ്ലിക്കേഷൻ തുടങ്ങിയവ ഇനി പുതിയ കേന്ദ്രത്തിെൻറ കീഴിലായിരിക്കും നടക്കുക.
ഗതാഗത സുരക്ഷാ പദ്ധതി 2018–2022െൻറ ഭാഗമായി മുന്നോട്ട് വെച്ച ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുകയാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായുള്ള ഗതാഗത സേവന കേന്ദ്രങ്ങളിലൂടെ മുന്നോട്ട് വെക്കുന്നതെന്ന് മേജർ ജനറൽ സഅദ് അൽ ഖർജി പറഞ്ഞു. ഗതാഗത സുരക്ഷക്ക് രാജ്യം പ്രത്യേക പരിഗണനയാണ് നൽകുന്ന തെന്നും വാഹനപടകങ്ങൾ മൂലമുണ്ടാകുന്ന മരണനിരക്കിലെയും ഗുരുതര പരിക്കുകളുടെയും ഗണ്യമായ കുറവിൽ ഇത് കാണാൻ സാധിക്കുമെന്നും അൽ ഖർജി സൂചിപ്പിച്ചു. പേൾ ഖത്തറിലെ താമസക്കാർക്കും സന്ദർശകർക്കും പൊതു സേവനങ്ങൾ ലഭ്യമാക്കുന്നതിൽ ആഭ്യന്തരമന്ത്രാലയവുമായി പങ്കാളിത്തം സ്ഥാപിക്കാൻ കഴിഞ്ഞതിൽ യു ഡി സിക്ക് അഭിമാനമുണ്ടെന്ന് ചടങ്ങിൽ സി ഇ ഒ ഇബ്റാഹിം ജാസിം അൽ ഉഥ്മാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.