പേരാമ്പ്ര സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: കോഴിക്കോട്​ പേരാമ്പ്ര സ്വദേശി ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന്​ നിര്യാതനായി. വാല്യക്കോട്​ കോഴിക്കോട്ടു​കണ്ടി കുഞ്ഞിമൊയ്തീന്‍റെ മകൻ സിറാജ്​ (37) ആണ്​ ​​ബുധനാഴ്ച രാത്രിയിൽ ജോലിക്കിടെ വാഹനത്തിൽ വെച്ച്​ ഹൃദയാഘാതത്തെ തുടർന്ന്​ മരണപ്പെട്ടത്​.

മാതാവ്​ പരേതയായ ഖദീജ. ഭാര്യ: ഷഹർബാൻ. മക്കൾ: അമൻഷാ മുഹമ്മദ്, അയൻഷാ മുഹമ്മദ്, അൽഹൻഷാ മുഹമ്മദ്,

അസ്​ലിൻഷാ മുഹമ്മദ്. സഹോദരങ്ങൾ: റഫീഖ്​, സീനത്ത്​. അടുത്ത ദിവസം നാട്ടിലേക്ക്​ മടങ്ങാനുള്ള ഒരുക്കങ്ങൾക്കിടെയാണ്​ സിറാജിന്‍റെ മരണം. ​മൊബൈൽ ഫോൺ ആക്സസറീസിന്‍റെ മൊത്തവിതരണക്കാരനായി ജോലി ചെയ്യുകയായിരുന്നു.

ഹമദ്​ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന്​​ ബന്ധുക്കൾ അറിയിച്ചു. കെ.എം.സി.സി അൽ ഇഹ്​സാൻ മയ്യിത്ത്​ പരിപാലന സമിതിയും നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി രംഗത്തുണ്ട്​.

Tags:    
News Summary - Perambra native dies in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.