532 കെട്ടിടങ്ങൾക്കുകൂടി​ അനുമതി

ദോഹ: ജൂലൈ മാസത്തിൽ വിവിധ വിഭാഗങ്ങളിലായി 532 കെട്ടിട അനുമതികൾ നൽകിയതായി പ്ലാനിങ് ആൻഡ് സ്​റ്റാറ്റിസ്​റ്റിക്സ്​ അതോറിറ്റി അറിയിച്ചു. ജൂൺ മാസത്തെ അപേക്ഷിച്ച് 28 ശതമാനം കുറവാണ് കഴിഞ്ഞ മാസത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ മാസം 734 കെട്ടിട അനുമതികളാണ് മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയം നൽകിയിരുന്നത്.

അൽ ശമാൽ മുനിസിപ്പാലിറ്റിയിൽ കെട്ടിട അനുമതിയിൽ 54 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. അൽ ദആയിൻ മുനിസിപ്പാലിറ്റിയിൽ 42 ശതമാനവും വക്റയിൽ 39ഉം റയ്യാനിൽ 37ഉം ശതമാനവും കുറഞ്ഞു. അതേസമയം, ദോഹ മുനിസിപ്പാലിറ്റിക്ക് കീഴിൽ നൽകിയ കെട്ടിട അനുമതികളുടെ എണ്ണത്തിൽ 14 ശതമാനം വർധനയുണ്ടായി.

ആകെ നൽകിയ കെട്ടിട അനുമതികളിൽ 145ഉം ദോഹ മുനിസിപ്പാലിറ്റി പരിധിയിലാണ് ഉൾപ്പെടുന്നത്. അൽ റയ്യാനിൽ 138 കെട്ടിട അനുമതികളും ദആയിൻ മുനിസിപ്പാലിറ്റിയിൽ 80 അനുമതിയും നൽകി. അൽ ശമാലിലാണ് ഏറ്റവും കുറവ്, ആറ്. ആകെയുള്ളതിെൻറ ഒരു ശതമാനം.

238 കെട്ടിടാനുമതികളും റെസിഡൻഷ്യൽ, നോൺ റെസിഡൻഷ്യൽ വിഭാഗത്തിലായി പുതിയ കെട്ടിടങ്ങളാണ്​. അറ്റകുറ്റപ്പണി നടത്തുന്നതിനും കൂട്ടിച്ചേർക്കലുകൾക്കുമായി 274 അനുമതികളും ഫെൻസിങ്​ വിഭാഗത്തിൽ 20 പെർമിറ്റുകളും അനുവദിച്ചു. പുതിയ കെട്ടിടങ്ങൾ പണിയുന്നതിനായുള്ള അനുമതിയിൽ 73 ശതമാനവും വില്ലകളാണ്. 154 പെർമിറ്റുകളാണ് ഈയിനത്തിൽ നൽകിയിരിക്കുന്നത്. 

Tags:    
News Summary - Permission for 532 more buildings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.