പെട്രോ കെമിക്കല്‍ കമ്പനികള്‍ക്ക് വിപണിയില്‍ നേട്ടം

ദോഹ: എണ്ണ-വാതക വിപണിയില്‍ മാന്ദ്യം നേരിടുമ്പോള്‍ ഇവയുടെ ഉപോല്‍പ്പന്ന  വിപണിക്ക് മികച്ച നേട്ടം കൈവരിക്കാനായതായി റിപ്പോര്‍ട്ട്. പെട്രോളിയത്തില്‍നിന്നോ പ്രകൃതിവാതകങ്ങളില്‍നിന്നോ ലഭ്യമാകുന്ന എഥിലിന്‍, പ്രൊപ്പിലിന്‍, ബൂട്ടാഡൈന്‍, ബെന്‍സീന്‍, ട്യോലിന്‍, പാരക്സിലിന്‍, സ്റ്റൈറിന്‍, മെഥനോള്‍, പോളി വിനയല്‍ ക്ളോറൈഡ്, പോളി എഥ്ലിന്‍, പോളി പ്രൊപ്പിലിന്‍, പോളിസ്റ്ററിന്‍ എന്നിവയൂടെ കയറ്റുമതിയിലൂടെയാണ് പെട്രോ കെമിക്കല്‍ കമ്പനികള്‍ സാമ്പത്തിക നേട്ടം വര്‍ധിപ്പിക്കുന്നതെന്ന് അല്‍ ഫജര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍റ് സര്‍വീസസ് ജനറല്‍ മാനേജറെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 2015 കാലയളവില്‍ ഖത്തറിലെ പെട്രോ കെമിക്കല്‍ കമ്പനികളും നേട്ടമുണ്ടാക്കിയതായാണ് വിലയിരുത്തല്‍. ലോകത്തെ മികച്ച മൂന്ന് പെട്രോകെമിക്കല്‍ പ്രദര്‍ശന മേളകളിലൊന്നായ അറബ്പ്ളാസ്റ്റിന്‍െറ  സഹ സംഘാടകരിലൊരാളാണ് ഫജര്‍. 
ക്രൂഡോയില്‍ വില തളര്‍ച്ച നേരിടുമ്പോള്‍ ഈ മേഖലയിലെ ഓഹരി വിപണിക്ക് കരുത്തുപകരാന്‍ സഹായകമായത്  പെട്രോ കെമിക്കല്‍ കമ്പനികളുടെ മികച്ച പ്രകടനങ്ങളാണ്. 
പെട്രോളിയം രാസ വസ്തുവായ എഥിലിന്‍െറ ആവശ്യം കഴിഞ്ഞ 25 വര്‍ഷമായി  വാര്‍ഷികാടിസ്ഥാനത്തില്‍ അഞ്ച് ശതമാനം കൂടിക്കൊണ്ടിരിക്കുകയാണ്. ക്രൂഡോയിലിന്‍െറ ആവശ്യത്തേക്കാള്‍ മൂന്നിരട്ടി കൂടുതല്‍ വരുമിതെന്ന് പ്രമുഖ എണ്ണ ഉദ്പാദകരമായ ഷെയ്ല്‍ എണ്ണ കമ്പനി പറയുന്നു. 
പെട്രോ കെമിക്കല്‍ വ്യവസായങ്ങളിലേക്ക് ശ്രദ്ധ തിരിക്കാന്‍ വന്‍കിടക്കാരെ ഇതിന് പ്രേരിപ്പിക്കുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനകം ഈ മേഖലയില്‍ 17 ശതമാനത്തിന്‍െറ വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷ. 
നിലവില്‍ 150-ഓളം രാജ്യങ്ങളിലേക്കാണ് അറബ് മേഖലയിലെ ഗള്‍ഫ് പെട്രോ കെമിക്കല്‍ കമ്പനി തങ്ങളുടെ രാസ ഉല്‍പ്പന്നങ്ങള്‍ കയറ്റിയയച്ചുകൊണ്ടിരിക്കുന്നത്. പെട്രോ കെമിക്കല്‍ വ്യവസായത്തില്‍ ലോകത്തെ ഏറ്റവും വലിയ ഉല്‍പാദകരും കയറ്റുമതിക്കാരും ഈ കമ്പനിയാണ്. 
അടുത്തവര്‍ഷം നടക്കുന്ന ‘അറബ് പ്ളാസ്റ്റ്’ പ്രദര്‍ശനത്തില്‍ ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള പെട്രോ കെമിക്കല്‍ കമ്പനികള്‍ പങ്കെടുക്കും. 
പശ്ചിമേഷ്യയില്‍നിന്നുള്ള ഉല്‍പാദകര്‍ക്ക് അന്താരാഷ്ട്ര വാണിജ്യമേഖലയുമായി കൂടുതല്‍ ദൃഢമായ ബന്ധം സ്ഥാപിക്കാന്‍ ഇതുവഴിയാകും.
Tags:    
News Summary - petrolium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.