ദോഹ: ഹമദ് മെഡിക്കൽ കോർപറേഷന്റെ വിവിധ ഹോസ്പിറ്റലിൽ ജോലിചെയ്യുന്ന ഫാർമസി സ്റ്റാഫുകളെ ഉൾപ്പെടുത്തി നടത്തിയ ഖത്തർ ഇന്ത്യൻ ഫർമ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ എച്ച്.ജി.എച്ച് സ്ട്രൈക്കേഴ്സ് ചാമ്പ്യന്മാരായി. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ആർ എച്ച് 12 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് നേടി. എച്ച്.ജി.എച്ച് സ്ട്രൈക്കേഴ്സ് 9.5 ഓവറിൽ വിജയിച്ചു. കോർപറേഷൻ ഫാർമസി വിഭാഗം അസി. ഡയറക്ടർ ഡോ. റൗഫ് ട്രോഫി വിതരണം ചെയ്തു. ഡോ. ബെന്നി, ഹനീഫ് പേരാൽ , ജാഫർ വക്റ, സമീർ കെ.ഐ, ഇഷ്ഫാഖ് തുടങ്ങിയവർ കളിക്കാർക്ക് ഉപഹാരം നൽകി. അമീർ സ്വാഗതവും ജാസിർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.