ലുലു ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ച ഫിലിപ്പിൻ ഫെസ്​റ്റ്​ അംബാസഡർ അലൻ എൽ ടിംബയൻ ഉദ്ഘാടനം ചെയ്യുന്നു

ലുലുവിൽ ഫിലിപ്പിൻ ഫെസ്​റ്റിന്​ തുടക്കം

ദോഹ: ഫിലിപ്പൈൻ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഫിലിപ്പൈൻ ഉൽപന്നങ്ങളുടെ വിപുലമായ ശേഖരവുമായി ലുലു ഹൈപ്പർ മാർക്കറ്റിൽ 'പിനോയ് ഫിയസ്റ്റ'ക്ക് തുടക്കം. ഫിലിപ്പൈൻ ബ്രാൻഡ് ഉൽപന്നങ്ങളുടെ വൻശേഖരം ഒരുക്കിയാണ് ജൂൺ 18 വരെ നീണ്ടു നിൽക്കുന്ന റീട്ടെയിൽ ഷോപ്പിങ് ഫെസ്റ്റിന് തുടക്കം കുറിച്ചത്. ഡി റിങ്ങ് ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ഖത്തറിലെ ഫിലിപ്പൈൻ അംബാസിഡർ അലൻ എൽ ടിംബയൻ ഉദ്ഘാടനം ചെയ്തു . എംബസി ഉദ്യോഗസ്ഥർ, ഫിലിപ്പൈൻ ഓവർസീസ് ലേബർ ഓഫീസ്, ഫിലിപ്പൈൻ എയർലൈൻസ് ഉദ്യോഗസ്ഥർ, ലുലു ഗ്രൂപ്പ് റീജ്യനൽ ഡയറക്ടർ എം.ഒ ഷൈജാൻ ' ,മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഖത്തറിലെ മുഴുവൻ ലുലു ഹൈപ്പർ മാർക്കറ്റിലുമായി പിനോയ് ഫിയസ്റ്റ ജൂൺ 18 വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. യു. എഫ്.സി, മാമ സിതാസ്, പ്യുവർ ഫുഡ്സ്' ലെമൺ സ്ക്വയർ , മഗ് നോളിയ , ജാക്ക് ആൻറ് ജിൽ തുടങ്ങി ഫിലിപ്പൈനി ബ്രാൻഡുകളാണ് മേളയിൽ ഒരുക്കിയത്.

ഹൈജിൻ ഉൽപന്നങ്ങൾക്കു പുറമെ ഭക്ഷ്യ- കാർഷിക ഉൽപന്നങ്ങൾ എന്നിവയും സജീകരിച്ചിട്ടുണ്ട്. ഫിലിപ്പിനിൽ ലുലുവിൻ്റെ തന്നെ വിഭവ ശേഖരണ കേന്ദ്രങ്ങൾവഴി എത്തിച്ച ഉൽപന്നങ്ങളാണ് വിൽപനക്കുള്ളത്. ഖത്തരി വിപണിയിലേക്ക് വിപുലമായ തോതിൽ ഫിലിപ്പിനോ ഉൽപന്നങ്ങൾ ലഭ്യമാക്കാനുള്ള അവസരമാണ് പിനോയ് ഫെസ്റ്ററ്റന്ന് അംബാസഡർ പറഞ്ഞു. ഫിലിപ്പനോ സമൂഹത്തിന് പുറമേ മറ്റ് പ്രവാസ സമൂഹത്തിലും തങ്ങളുടെ ബ്രാൻഡുകൾ സ്വീകാര്യത നേടുന്നതിൽ അദേഹം സന്തോഷം പ്രകടിപ്പിച്ചു. പിനോയ് ഫെസ്റ്റ് വർഷങ്ങളായി തുടരുന്നതാണെന്നും, ഇത്തവണ ഫിലിപ്പിൻസിൻ്റെ 124 സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്നത് ഏറെ വിശേഷപ്പെട്ടതാണെന്നും ലുലു ഗ്രൂപ്പ് റീജ്യനൽ ഡയറക്ടർ എം. ഒ ഷൈജാൻ പറഞ്ഞു.

Tags:    
News Summary - Philippine Fest kicks off in Lulu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.