ദോഹ: ഖത്തറിലെ ഇന്ത്യൻ ഫിസിയോ തെറപ്പിസ്റ്റുകളുടെ കൂട്ടായ്മയായ ഐ.പി.എഫ്.ക്യൂ പുതിയ കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. മുഹമ്മദ് ഷാഫി -ഉപദേശക സമിതി ചെയർമാൻ, ഷീന മരിയ ജോൺ -പ്രസിഡന്റ്, പ്രശോഭ് ജേക്കബ് -വൈസ് പ്രസിഡന്റ്, ഷാഹിർ എം.ടി -ജനറൽ സെക്രട്ടറി, നിവേദിത വിശ്വനാഥൻ -ജോ. സെക്രട്ടറി, ഷാനവാസ് നീലിക്കണ്ടി -ട്രഷറർ എന്നിവരെ കോർ കമ്മിറ്റി അംഗങ്ങളായും സുൾഫിക്കർ, മുഹമ്മദ് ഹുസൈൻ, രേഷ ഗൗരവ്, ജസ്മാൻ അബ്ദുൽ കാദർ, അരുൺ കൃഷ്ണൻ, നികേഷ് ബാലൻ എന്നിവരെ മാനേജിങ് കമ്മിറ്റി ഭാരവാഹികളായും തെരഞ്ഞെടുത്തു.
വാർവിക്ക് ഹോട്ടൽ ദോഹയിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ ബോധവത്കരണ പരിപാടികൾ, സാമൂഹിക പ്രവർത്തനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, കായിക പരിപാടികൾ തുടങ്ങിയ പ്രവർത്തനങ്ങളിൽ മറ്റു സംഘടനകളുമായും സാമൂഹിക കൂട്ടായ്മകളായും സഹകരിച്ചു മുന്നോട്ടുപോകുമെന്ന് ജനറൽ സെക്രട്ടറി പറഞ്ഞു. 2011 മുതൽ ഖത്തറിൽ ആരോഗ്യ ബോധവത്കരണം, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയ സേവനപ്രവർത്തനങ്ങളുമായി സജീവസാന്നിധ്യമാണ് ഐ.പി.എഫ്.ക്യു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.