ദോഹ: ഹമദ് മെഡിക്കൽ കോർപറേഷന് (എച്ച്.എം.സി) കീഴിലെ ഐഷ ബിൻത് ഹമദ് അൽ അതിയ്യ ആശുപത്രിയിൽ പുരുഷന്മാർക്കുള്ള ഫിസിയോ തെറപ്പി ഔട്ട്പേഷ്യന്റ് വിഭാഗം പ്രവർത്തനമാരംഭിച്ചു. വടക്കൻ പ്രദേശങ്ങളിൽ രോഗികൾക്കാവശ്യമായ ഫിസിയോ തെറപ്പി സേവനങ്ങളുടെ വർധിച്ചു വരുന്ന ആവശ്യം കണക്കിലെടുത്താണിത്.
ഫിസിയോ തെറപ്പി സേവനങ്ങൾക്കുള്ള ആവശ്യം ഗണ്യമായി ഉയർന്നതായും ഇതിൽ 60 ശതമാനവും പുരുഷ രോഗികളാണെന്നും മനസ്സിലാക്കിയാണ് സേവനം ആരംഭിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
രോഗികൾക്ക് മികച്ച പരിചരണം നൽകുന്നതിനുള്ള സമഗ്ര ഫിസിയോ തെറപ്പി സേവനങ്ങൾ ആരംഭിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന റീഹാബിലിറ്റേഷൻ സർവിസസ് ഡയറക്ടർ റിഫാ അൽ ഇനാസി പറഞ്ഞു.
അത്യാധുനിക സംവിധാനങ്ങളാൽ സജ്ജമാക്കപ്പെട്ടതാണ് ആശുപത്രിയിലെ ഫിസിയോ തെറപ്പി സൗകര്യം. കൂടുതൽ വിവരങ്ങൾക്കായി 16060 ഹോട്ട്ലൈനിൽ എച്ച്.എം.സി കസ്റ്റമർ സർവിസസ് ടീമായ നസ്മഅകുമായി ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.