ദോഹ: ലുസൈൽ നഗരത്തിലെ യാത്ര കൂടുതൽ എളുപ്പമാക്കി ട്രാം സർവിസ് കൂടുതൽ വിപുലമാക്കുന്നു. നിലവിലെ ഓറഞ്ച് ലൈനിനു പുറമെ, പിങ്ക് ലൈനിൽ കൂടി തിങ്കളാഴ്ച മുതൽ സർവിസ് ആരംഭിക്കുമെന്ന് ഖത്തർ ഗതാഗത മന്ത്രാലയം അറിയിച്ചു. ഖത്തറിന്റെ ആധുനിക നഗരമായി മാറിയ ലുസൈലിലെ യാത്ര അനായാസമാക്കുന്നതാണ് പുതിയ നടപടി. നഗരത്തിലെ എല്ലായിടങ്ങളിലേക്കും ഇന്റഗ്രേറ്റഡ് യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ട്രാം വിപുലീകരിക്കുന്നത്. തുടക്കത്തില്‍ ലെഗ്തൈഫിയ മുതല്‍ സീഫ് ലുസൈല്‍ നോര്‍ത്ത് വരെയാകും പിങ്ക് ലൈൻ സര്‍വിസ്. 10 സ്റ്റേഷനുകളാണ് പിങ്ക് ലൈനിലുള്ളത്.
ഇതോടൊപ്പം ഓറഞ്ച് ലൈനില്‍ പുതിയ പത്ത് സ്റ്റേഷനുകള്‍ തിങ്കളാഴ്ച മുതല്‍ ലുസൈല്‍ ട്രാമിന്റെ ഭാഗമാകും. നൈഫ, ഫോക്സ് ഹില്‍സ് സൗത്ത്, ഡൗണ്ടൗണ് ലുസൈല്‍, അല്‍ ഖൈല്‍ സ്ട്രീറ്റ്, ഫോക്സ് ഹില്‍സ് - നോര്‍ത്ത്, ക്രസന്റ് പാര്‍ക്ക് - നോര്‍ത്ത്, റൗദത്ത് ലുസൈല്‍, എര്‍ക്കിയ, ലുസൈല്‍ സ്റ്റേഡിയം, അല്‍ യാസ്മീന് എന്നിവയാണ് പുതിയ സ്റ്റേഷനുകള്‍. ഇതോടെ ലുസൈല്‍ ട്രാമിന്റെ ആകെ സ്റ്റേഷനുകളുടെ എണ്ണം 21 ആയി. ലെഗ്തൈഫിയ
മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിച്ചാണ് ലുസൈല്‍ ട്രാം പ്രവര്‍ത്തിക്കുന്നത്. പിങ്ക് ലൈൻ ഓടിത്തുടങ്ങുന്നതോടെ അൽ സീഫ്, ക്രസന്റ് പാർക്ക്, ലുസൈൽ ബൊളെവാഡ്, അൽ മഹ ഐലൻഡ് തുടങ്ങിയ പ്രധാന സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്ര അനായാസമാകും. ലെഖ്തൈഫിയ സ്റ്റേഷനുകളിൽനിന്നു തന്നെ ഈ റൂട്ടിലേക്ക് ട്രാം പിടിക്കാനാവുന്നതാണ്. മെട്രോ സർവിസ് സമയത്തിൽ തന്നെയാണ് ട്രാമും ഓടുന്നത്. ശനി മുതൽ ബുധൻ വരെ പുലർച്ചെ 5.30 മുതൽ രാത്രി 12 വരെയും, വ്യാഴാഴ്ച 5.30 മുതൽ രാത്രി ഒന്ന് വരെയും, വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മുതൽ അർധരാത്രി ഒരു മണിവരെയുമാണ് സാധാരണ സർവിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.