ദോഹ: തണുപ്പിനെ വരവേൽക്കുന്ന ഖത്തറിന് അകവും പുറവും ഫുട്ബാളിെൻറ ചൂട് പകർന്ന് ഗൾഫ് മാധ്യമം സോക്കർ കാർണിവൽ. വെള്ളിയാഴ്ച നടന്ന 16 ടീമുകളുടെ ചാമ്പ്യൻഷിപ് കളി മികവും, കാണികളുടെ സാന്നിധ്യവുംകൊണ്ട് ശ്രദ്ധേയമായിരുന്നു. ആവേശകരമായ ഫൈനലിൽ 2-0ത്തിന് മാദ്രെ എഫ്.സി, പ്രബലരായ ടീ ടൈം എഫ്.സിയെ തോൽപിച്ചാണ് കിരീടം ചൂടിയത്.
ജേതാക്കൾക്ക് വിന്നേഴ്സ് ട്രോഫിയും 4000 റിയാൽ സമ്മാനത്തുകയും ഐഡിയൽ ഇന്ത്യൻ സ്കൂൾ പ്രസിഡൻറ് ഡോ. ഹസൻ കുഞ്ഞി, ജിറ്റ്കോ ഗ്രൂപ് മാനേജിങ് ഡയറക്ടർ നിസാർ അഹമ്മദ് എന്നിവർ സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാരായ ടീ ടൈം എഫ്.സിക്ക് 2000 റിയാൽ കാഷ് പ്രൈസും ട്രോഫിയും സമ്മാനിച്ചു. സഫാ വാട്ടർ ചെയർമാൻ മുഹമ്മദ് അഷ്റഫ്, മാധ്യമം -മീഡിയ വൺ അഡ്വൈസറി ബോർഡ് അംഗം കെ.സി. അബ്ദുൽ ലത്തീഫ്, എക്സി. കമ്മിറ്റി വൈസ്ചെയർമാൻ കെ.കെ. നാസർ ആലുവ, ചീഫ് ഓർഗനൈസർ അഡ്വ. വി. മുഹമ്മദ് ഇഖ്ബാൽ എന്നിവർ േട്രാഫികൾ വിതരണം ചെയ്തു.
ടൂർണമെൻറിലെ ടോപ് സ്കോറർക്കുള്ള ട്രോഫികൾ സിറ്റി എക്സ്ചേഞ്ചിെൻറ ഷുഹൈബും, മാദ്രെ എഫ്.സിയുടെ ഗോഡ്സണും സ്വന്തമാക്കി. മാദ്രെ എഫ്.സിയുടെ രാഹുൽ സുഭാഷാണ് മികച്ച ഗോൾ കീപ്പർ. മാദ്രെയുടെ തന്നെ ഗോഡ്സൺ ടൂർണമെൻറിെൻറ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഫെയർ േപ്ല പുരസ്കാരം ഫോർസ ഗറാഫ നേടി. സെമിയിൽ പുറത്തായ ഗൾഫാർ എഫ്.സിയും, എ.ടു. ഇസഡ് ലയൺസും സെക്കൻഡ് റണ്ണർഅപ്പ് പുരസ്കാരത്തിന് അർഹരായി.
ഗൾഫ്മാധ്യമം മാർക്കറ്റിങ്-അഡ്മിൻ മാനേജർ ആർ.വി. റഫീഖ്, സോക്കർ കാർണിവൽ ജനറൽ കൺവീനർ താസീൻ അമീൻ, ടെക്നിക്കൽ കൺവീനർ മുഹമ്മദ് ഷമീം, റഹ്മത്തുല്ല കൊണ്ടോട്ടി, റബീഹ് സമാൻ, സിദ്ദീഖ് വേങ്ങര, അസ്ഹർ അലി, അബ്ദുൽ ഗഫൂർ, ഷിബിലി യൂസുഫ്, നിഹാസ്, നബീൽ, മർസൂഖ്, ഷബീബ്, ഹഫീസുല്ല കെ.വി, നാസർ വേളം, പി.സി. സൈഫുദ്ദീൻ, നിസ്താർ, സകീർ, അനസ് ജമാൽ, അബ്ദുൽ അസീം, അമീർ അലി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.