പ്രവാസി തിരിച്ചുപോക്ക്​: തൊഴിൽ നഷ്​ടപ്പെട്ട്​ പേര്​ ചേർത്തവർ 56114 പേർ

ദോഹ: കോവിഡ് പ്രതിസന്ധികാരണം നാട്ടിലേക്ക്​ തിരിച്ചുപോകാനായി നോർക്കയിൽ രജിസ്​റ്റർ ചെയ്​തവരിൽ തൊഴിൽ നഷ്​ട പ്പെട്ടവർ 56114 പേർ. വിദേശങ്ങളിൽ കുടുങ്ങിയ വിവിധ രാജ്യങ്ങളിലെ മൂന്നുലക്ഷത്തിലധികം പ്രവാസിമലയാളികളാണ്​ കേരളത്തി ലേക്ക്​ മടങ്ങാനായി ഇതുവരെ നോർക്കയിൽ തങ്ങളുടെ പേരുവിവരങ്ങൾ ചേർത്തിരിക്കുന്നത്​. 320463 പ്രവാസികളാണ്​ ആകെ രജിസ്​റ ്റർ ചെയ്തത്​. വിദേശത്ത്​ കഴിയുന്ന, കോവിഡ്​ പശ്​ചാത്തലത്തിൽ കേരളത്തിലേക്ക്​ മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികള ുടെ രജിസ്​ട്രേഷൻ നടപടികളാണ്​ നോർക്ക തുടരുന്നത്​. കേരളത്തിൽ എത്തുന്നവർക്ക്​ ക്വാറ​​ൈൻൻ സംവിധാനം ഉൾപ്പെടെ സജ ്ജമാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനം രജിസ്ട്രേഷൻ നടത്തുന്നത്. ഇത് വിമാന ടിക്കറ്റ് ബുക്കിങ്​​ മുൻഗണനക്കോ മറ് റോ ബാധകമല്ല. കേരളത്തിലെ വിമാനത്താവളത്തിൽ എത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ ക്വാറ​ൈൻറൻ കേന്ദ്രത്തിലേക്കോ മാറ്റാനുമുള്ള സംവിധാനം സംസ്ഥാനം ഏർപ്പെടുത്തുന്നുണ്ട്​.


ഇത്തരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കാൻ കേരളസർക്കാറിന്​ പ്രവാസികളുടെ വിവരങ്ങൾ കിട്ടുന്നത്​ ഗുണം ചെയ്യും.www.registernorkaroots.org എന്ന വെബ്​സൈറ്റ്​ മുഖേനയാണ്​ രജിസ്​റ്റർ ചെയ്യേണ്ടത്​. കഴിഞ്ഞ ഞായറാഴ്ചയാണ് നോർക്ക രജിസ്ട്രേഷൻ ആരംഭിച്ചത്. ഇതുവരെ രജിസ്​റ്റർ ചെയ്​തവരിൽ തൊഴിൽ/താമസ വിസയിൽ എത്തിയ 223624 പേരും സന്ദർശന വിസയിലുള്ള 57436 പേരും ആശ്രിത വിസയിൽ 20219 പേരും വിദ്യാർത്ഥികൾ 7276 പേരും ട്രാൻസിറ്റ് വിസയിൽ 691പേരും മറ്റുള്ളവർ 11327പേരുമാണ്. നോർക്ക പബ്ലിക്​ റിലേഷൻ ഓഫിസർ സലിൻ മാങ്കുഴിയാണ്​ വിവരങ്ങൾ അറിയിച്ചത്​. തൊഴിൽ നഷ്​ടപ്പെട്ട് തിരിച്ചുവരാൻ രജിസ്റ്റർ ചെയ്തിട്ടുള്ളവർ 56114പേരും വാർഷികാവധി കാരണം വരാൻ ആഗ്രഹിക്കുന്നവർ 58823 പേരുമാണ്. സന്ദർശന വിസ കാലാവധി കഴിഞ്ഞവർ 41236, വിസകാലാവധി കഴിഞ്ഞവരും റദ്ദാക്കപ്പെട്ടവരും 23975, ലോക്ക് ഡൗൺ കാരണം നാട്ടിലേക്ക് മടങ്ങുന്ന കുട്ടികൾ 9561, മുതിർന്ന പൗരൻമാർ 10007, ഗർഭിണികൾ 9515, പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ 2448, ജയിൽ മോചിതൽ 748, മറ്റുള്ളവർ 108520 എന്നിങ്ങനെയാണ് മറ്റു കണക്കുകൾ.

രജിസ്റ്റർ ചെയ്തവരിൽ വിദഗ്ധതൊഴിലാളികൾ 49472 പേരും അവിദഗ്ധ തൊഴിലാളികൾ 15923 പേരുമാണ്. ഭരണനിർവഹണ ജോലികൾ ചെയ്യുന്ന 10137 പേർ, പ്രൊഫഷണലുകൾ 67136 പേർ, സ്വയം തൊഴിൽ ചെയ്യുന്ന 24107 പേർ, മറ്റുള്ളവർ 153724 എന്നിങ്ങനെയാണ് മടങ്ങിവരാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ തൊഴിൽ രംഗം കേന്ദ്രീകരിച്ചുള്ള കണക്കുകൾ. നിലവിൽ വിദേശങ്ങളിൽ നിന്ന്​ ഇന്ത്യയിലേക്കോ ഇന്ത്യയിൽ നിന്ന്​ ഇങ്ങോ​ട്ടോ വിമാനസർവീസുകൾ ഇല്ല.
ഇതിനാൽ തന്നെ മടങ്ങാൻ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും ഒന്നിച്ചുകൊണ്ടുപേകാനുള്ള വിമാന സര്‍വ്വീസ് കേന്ദ്രസർക്കാർ തീരുമാനം വന്നാലും പെ​ട്ടെന്ന്​ ഉണ്ടാവാനിടയില്ല. സാധാരണ സര്‍വ്വീസ് ആരംഭിക്കുംമുമ്പ് പ്രത്യേക വിമാനത്തില്‍ അത്യാവശ്യമാളുകളെ കൊണ്ടുവരണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.


ഇതിനാൽ തന്നെ രജിസ്​ട്രേഷൻ മുഖേന ആളുകളുടെ വിവരങ്ങൾ സംസ്​ഥാനസർക്കാറിന്​ ലഭിക്കുന്നത്​ ഗുണം ചെയ്യും.രജിസ്​റ്റര്‍ ചെയ്താല്‍ കൊണ്ടുവരേണ്ട ആളുകളുടെ കാര്യത്തില്‍ ആശയക്കുഴപ്പമില്ലാതെ മുന്‍ഗണനാക്രമം തീരുമാനിക്കാനാകും. വിമാനം കയറുന്നതുമുതല്‍ വീട്ടിലെത്തുന്നതുവരെ ഉപകരിക്കുന്ന സംവിധാനമാകും ഇത്. എയര്‍പോര്‍ട്ടിലെത്തുന്ന പ്രവാസികള്‍ക്ക് വിമാനത്താവളത്തില്‍ തന്നെ സ്ക്രീനിംഗ് നടത്താന്‍ സജ്ജീകരണം ഒരുക്കാൻ കഴിയും.
കോവിഡ്​ അല്ലാത്ത മറ്റ്​ രോഗമുള്ളവർ, ഗർഭിണികൾ, സ്​ത്രീകൾ, ജോലി നഷ്​ടപ്പെട്ടവർ, വിസിറ്റ്​ വിസയിലും മറ്റും വന്ന്​ വിദേശങ്ങളിൽ കുടുങ്ങിപ്പോയവർ, അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവർ,ലേബര്‍ ക്യാമ്പില്‍ ജോലിയും വരുമാനവുമില്ലാതെ കഴിയുന്ന സാധാരണ തൊഴിലാളികള്‍, പ്രായമായവര്‍, വിസാകാലാവധി പൂര്‍ത്തിയാക്കപ്പെട്ടവര്‍, കോഴ്സ് പൂര്‍ത്തിയാക്കി സ്​റ്റുഡൻറ്​ വിസയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍, ജയില്‍ മോചിതരായവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം നിര്‍ണായകമാണ്. എങ്കിലും സംസ്​ഥാനസർക്കാറാണ്​ സൗകര്യം ഏർപ്പെടുത്തേണ്ടത്​ എന്നതിനാൽ രജിസ്​ട്രേഷൻ നടത്തി വിവരങ്ങൾ ലഭിക്കുന്നത്​ കേരളത്തിനും കാര്യങ്ങൾ എളുപ്പമാക്കും.
തിരിച്ചുവരുന്ന പ്രവാസികളുടെ മക്കള്‍ക്ക് കേരളത്തിലെ വിദ്യാലയങ്ങളില്‍ പ്രവേശനം ആവശ്യമാണെങ്കില്‍ സര്‍ക്കാര്‍ അത് ഉറപ്പാക്കുമെന്നും അക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. വിവരങ്ങൾ മുൻകൂട്ടി ലഭിക്കുന്നതിനാൽ ഇക്കാര്യത്തിൽ വേഗം മുന്നോട്ട് പോവാൻ സർക്കാറിന് സാധിക്കും.

Tags:    
News Summary - pravasi-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.