ദോഹ: രിസാല സ്്റ്റഡി സര്‍ക്കിള്‍ പ്രവാസി സാഹിത്യോത്സവിെൻറ സമാപനമായി ഗ്രാൻറ് ഫിനാലെ ഡിസംബര്‍ മൂന്നിന് നടക്കും. സൗദി വെസ്്റ്റ്, യു.എ.ഇ, സൗദി ഈസ്്റ്റ്, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള 445 പ്രതിഭകളാണ് ഗ്രാൻറ് ഫിനാലെയില്‍ മത്സരിക്കുക. യൂനിറ്റ്, സെക്ടര്‍, സെന്‍ട്രല്‍, നാഷനല്‍ മത്സരങ്ങളിലൂടെ ഒന്നാം സ്ഥാനം നേടിയവരാണ് ഗള്‍ഫ് തല മത്സരത്തില്‍ യോഗ്യത നേടുക. ഗള്‍ഫ്തല സാഹിത്യോത്സവ് വിജയിപ്പിക്കുന്നതിന് വേണ്ടി വിപുലമായ സംഘാടകസമിതി രൂപവത്കരിച്ചു. ചെമ്പ്രശ്ശേരി അബ്്ദുറഹ്മാന് സഖാഫിയുടെ അധ്യക്ഷതയില്‍ ഐ.സി.എഫ് ഗള്‍ഫ് കൗണ്‍സില്‍ ജന. സെക്രട്ടറി അബ്്ദുല്‍ അസീസ് സഖാഫി മമ്പാട് ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി വണ്ടൂര്‍ അബ്്ദുറഹ്മാന് ഫൈസി പ്രഖ്യാപനം നടത്തി.
ഹബീബ് കോയ തങ്ങള്‍, മുസ്തഫ ദാരിമി കടാങ്കോട്, പറവണ്ണ അബ്്ദുറസാഖ് മുസ്ലിയാര്, അബ്്ദുല്‍ ഹക്കീം ദാരിമി, വി.പി.കെ. അബൂബക്കര്‍ ഹാജി (രക്ഷാധികാരികള്‍), സ്്റ്റിയറിങ് കമ്മിറ്റി: അബ്്ദുറഹ്മാന് ആറ്റക്കോയ തങ്ങള്‍ (ചെയര്മാന്), അശ്റഫ് മന്ന (കണ്‍വീനര്‍) ഓര്‍ഗനൈസിങ് കമ്മിറ്റി: അബ്്ദുല്‍ അസീസ് സഖാഫി മമ്പാട് (ചെയര്മാന്), അബൂബക്കര്‍ അസ്ഹരി (കണ്‍വീനര്‍), ഫിനാന്‍സ് & മാര്‍ക്കറ്റിങ്: അബ്്ദുല്‍ ലത്വീഫ് കുവൈത്ത് (ചെയര്മാന്), അബ്്ദുറസാഖ് മാറഞ്ചേരി (കണ്‍വീനര്‍), മീഡിയ: അബ്്ദുല്‍ ജബ്ബാര്‍ (ചെയര്മാന്), ജാബിര്‍ ജലാലി (കണ്‍വീനര്‍) പബ്ലിസിറ്റി: അബ്്ദുല്‍ ശുക്കൂര്‍ ചെട്ടിപ്പടി (ചെയര്മാന്), ഹാരിസ് മൂടാടി (കണ്‍വീനര്‍), െഗസ്്റ്റ് ഇന്‍വിറ്റേഷന്‍: ഫിറോസ് മാസ്്റ്റര്‍ (ചെയര്മാന്), ശമീം തിരൂര്‍ (കണ്‍വീനര്‍). പ്രോഗ്രാം സമിതി: റഷീദ് പന്തല്ലൂര്‍, വി.പി.കെ. മുഹമ്മദ്.
ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂനിയര്‍, സെക്കൻഡറി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി മാപ്പിളപ്പാട്ട്, സൂഫിഗീതം, സാഹിത്യരചനാമത്സരങ്ങള്‍, പ്രസംഗം, ഫാമിലി മാഗസിന് തുടങ്ങി 49 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. 917 യൂനിറ്റ് മത്സരങ്ങള്‍, 192 സെക്ടര്‍ മത്സരങ്ങള്‍, 64 സെന്‍ട്രല്‍ മത്സരങ്ങള്‍, ഏഴ് നാഷനല്‍ മത്സരങ്ങള്‍ എന്നിവ പൂര്‍ത്തീകരിച്ചാണ് ഫൈനല്‍ മത്സരത്തിന് പ്രതിഭകള്‍ എത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.