ഡോ. ദീപക്​ മിത്തൽ

ആഗോള വിഷയങ്ങൾ സമഗ്രമായി അവതരിപ്പിച്ചു –ഇന്ത്യൻ അംബാസഡർ

ദോഹ: ഐക്യരാഷ്​ട്ര സഭ പൊതുസമ്മേളനത്തിൽ ഖത്തർ അമീർ ശൈഖ്​ തമിം ബിൻ ഹമദ്​ ആൽഥാനിയുടെ പ്രസംഗത്തെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക്​ മിത്തൽ അഭിനന്ദിച്ചു. ആഗോള വിഷയങ്ങൾ സമഗ്രമായി അവതരിപ്പിച്ച അമീർ, ഖത്തറി​െൻറ വിവേകപൂർണമായ കാഴ്​ചപ്പാടുകൾ വ്യക്​തമാക്കിയതായി അദ്ദേഹം പറഞ്ഞു.

കോവിഡ്​ വെല്ലുവിളികൾ, അഫ്​ഗാനിലെ രാഷ്​ട്രീയ സംഭവ വികാസങ്ങൾ, പടിഞ്ഞാറൻ ഏഷ്യയിലെയും വടക്കൻ ആഫ്രിക്കയിലെയും പ്രശ്​നങ്ങൾ, ​ഭീകരവാദവും കാലാവസ്ഥ വ്യതിയാനവും ലോകം കൂട്ടായി ​ചെറുക്കേണ്ടതി​െൻറ പ്രാധാന്യം എന്നിവ അമീർ പ്രസംഗത്തിൽ പരാമർശിച്ചു. അദ്ദേഹം ഉന്നയിച്ച വിഷയങ്ങൾ ഇന്ത്യക്കും താൽപര്യമുള്ളവയാണ്​.

ഉറ്റ സൗഹൃദ രാഷ്​ട്രങ്ങൾ എന്ന നിലയിൽ ഇന്ത്യയും ഖത്തറും തമ്മിലുള്ള ബഹുമുഖ സഹകരണം ഐക്യരാഷ്​ട്ര സഭയിലും ശക്തമായി തുടരുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് -'പെനിൻസുല' പ​ത്രത്തിനു നൽകിയ പ്രതികരണത്തിൽ ഇന്ത്യൻ അംബാസഡർ പറഞ്ഞു. 

Tags:    
News Summary - Presented comprehensively on global issues - Indian Ambassador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.