സ​യ്യി​ദ് അ​ഷ്‌​റ​ഫ് ത​ങ്ങ​ളു​ടെ ‘മു​സ്‌​ലിം രാ​ഷ്ട്രീ​യ രേ​ഖ​ക​ൾ 1947-48’ പു​സ്ത​ക​ത്തി​ന്റെ പ്ര​കാ​ശം നി​ർ​വ​ഹി​ക്കു​ന്നു

ച​രി​ത്ര-​പൈ​തൃ​ക സം​ര​ക്ഷ​ണം മു​ഖ്യ അ​ജ​ണ്ട​യാ​വ​ണം -ഗ്രെ​യ്‌​സ് ഖ​ത്ത​ർ

ദോ​ഹ: ബൗ​ദ്ധി​ക -സാം​സ്കാ​രി​ക സം​രം​ഭ​ങ്ങ​ളി​ൽ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ കൂ​ടു​ത​ലാ​യി നി​ക്ഷേ​പം ന​ട​ത്ത​ണ​മെ​ന്ന് ഗ്രെ​യ്‌​സ് ഖ​ത്ത​ർ സം​ഗ​മം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജീ​വ​കാ​രു​ണ്യ -രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക​പ്പു​റ​ത്തേ​ക്ക് പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ൽ വ്യാ​പി​ക്ക​ണ​മെ​ന്നും ഇ​ത്ത​രം ഇ​ട​പെ​ട​ലു​ക​ളു​ടെ പ്ര​സ​ക്തി സം​ഘ​ട​ന​ക​ൾ തി​രി​ച്ച​റി​യ​ണ​മെ​ന്നും സം​ഗ​മ​ത്തി​ൽ ഗ്രെ​യ്‌​സ് എ​ജു​ക്കേ​ഷ​ന​ൽ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് ത​ങ്ങ​ൾ പ​റ​ഞ്ഞു.

സാം​സ്കാ​രി​കാ​സ്തി​ത്വ​ത്തെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വും അ​ത് ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​ധാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​രി​ത്ര-​പൈ​തൃ​ക സം​ര​ക്ഷ​ണ​ത്തി​ന് മു​ൻ​ഗ​ണ​ന ല​ഭി​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യി ക്രി​യാ​ത്മ​ക​മാ​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്ക​പ്പെ​ട​ണം. നൂ​ത​ന​മാ​യ മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം -അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​പ്പി​ള സ​മൂ​ഹ​ത്തി​ന്റെ പൈ​തൃ​ക​വും ച​രി​ത്ര​വും സം​ര​ക്ഷി​ക്കാ​ൻ ഗ്രെ​യ്‌​സ് എ​ജു​ക്കേ​ഷ​ന​ല്‍ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​ട​പെ​ട​ലു​ക​ളും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ ചെ​യ​ര്‍ ഫോ​ര്‍ സ്റ്റ​ഡീ​സ് ഓ​ണ്‍ ഡെ​വ​ല​പ്പി​ങ് സൊ​സൈ​റ്റീ​സ്, ക​ഴി​ഞ്ഞ 400 വ​ര്‍ഷ​ത്തെ മാ​പ്പി​ള സ​മൂ​ഹ​ത്തി​ന്റെ പൈ​തൃ​കം വ​ര​മൊ​ഴി​യാ​യും വാ​മൊ​ഴി​യാ​യും രേ​ഖ​പ്പെ​ടു​ത്തി​യ മാ​പ്പി​ള ഹെ​റി​റ്റേ​ജ് ലൈ​ബ്ര​റി, ഡി​ജി​റ്റ​ല്‍ ആ​ര്‍ക്കൈ​വ്‌​സ്, ഓ​ഡി​യോ വി​ഷ്വ​ല്‍ ലൈ​ബ്ര​റി, അ​റ​ബി മ​ല​യാ​ള ശേ​ഖ​രം, പു​സ്ത​ക ലൈ​ബ്ര​റി, ഗ്രെ​യ്‌​സ് ബു​ക്‌​സ് എ​ന്നി​വ അ​സോ​സി​യേ​ഷ​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

അ​ൽ തു​മാ​മ കെ.​എം.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ സ​യ്യി​ദ് അ​ഷ്‌​റ​ഫ് ത​ങ്ങ​ൾ എ​ഡി​റ്റ് ചെ​യ്ത് ഗ്രെ​യ്‌​സ് ബു​ക്സ് പ്ര​സി​ദ്ധീ​ക​രി​ച്ച ‘മു​സ്‌​ലിം രാ​ഷ്ട്രീ​യ രേ​ഖ​ക​ൾ 1947-48’ പു​സ്ത​ക​ത്തി​ന്റെ ഖ​ത്ത​ർ ത​ല പ്ര​കാ​ശ​നം ന​ട​ന്നു. റ​ഈ​സ് അ​ലി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കെ.​എം.​സി.​സി സം​സ്ഥാ​ന ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം പി.​വി മു​ഹ​മ്മ​ദ് മൗ​ല​വി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കെ.​എം.​സി.​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ടി.​ടി.​കെ ബ​ഷീ​ർ പു​സ്ത​കം കൈ​മാ​റി. അ​ലി ഹ​സ്സ​ൻ പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. അ​ബ്ദു​ൽ മ​ജീ​ദ് ഹു​ദ​വി പു​സ്ത​ക പ​രി​ച​യം ന​ട​ത്തി. കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ അ​ഷ്‌​റ​ഫ് ആ​റ​ളം, പു​തു​ക്കു​ടി അ​ബൂ​ബ​ക്ക​ർ, താ​ഹി​ർ താ​ഹ​ക്കു​ട്ടി, അ​ലി മൊ​റ​യൂ​ർ, വി.​ടി.​എം സാ​ദി​ഖ്, ശം​സു​ദ്ദീ​ൻ വാ​ണി​മേ​ൽ, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ സ​വാ​ദ് വെ​ളി​യ​ങ്കോ​ട്, അ​തീ​ഖ് റ​ഹ്‌​മാ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Preservation of history and heritage should be the main agenda - Grace Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.