ദോഹ: തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫിസുകളിൽ തൊഴിൽ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു. ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്ന പശ്ചാത്തലത്തിലാണ് റിക്രൂട്ട്മെന്റ് ഓഫിസുകളിൽ ചട്ടം പാലിക്കുന്നോ എന്ന് ഉറപ്പുവരുത്താൻ പരിശോധന സജീവമാക്കിയത്. പ്രബേഷൻ കാലയളവ് ഒമ്പത് മാസമായി നീട്ടൽ, ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റിനുള്ള പരമാവധി തുക നിശ്ചയിക്കൽ തുടങ്ങിയ കാര്യങ്ങൾ ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വന്നിരുന്നു. മന്ത്രാലയം നിർേദശിച്ച ചട്ടങ്ങളിൽ റിക്രൂട്ട്മെന്റ് ഏജന്‍റുമാർ നിയമലംഘനമോ ചൂഷണമോ നടത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ അധികൃതരെ അറിയിക്കണമെന്ന് തൊഴി മന്ത്രാലയം നിർദേശിച്ചു. 40288101 നമ്പറിലോ, Info@mol.gov.qa എന്ന ഇ-മെയിൽ വിലാസത്തിലോ പരാതി നൽകാമെന്ന് അറിയിച്ചു. ഗാർഹിക തൊഴിലാളികളുടെ പുതിയ പ്രബേഷൻ നിയമം ജനുവരി എട്ട് മുതലാണ് പ്രാബല്യത്തിൽ വന്നത്. മൂന്നിൽനിന്നും ഒമ്പത് മാസമാണ് പുതിയ പ്രബേഷൻ നിയമം. ഇതിനു പുറമെ, ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ഫീസും അധികൃതർ നിശ്ചയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.