ദോഹ: 2021 ഒക്ടോബറിൽ രാജ്യത്തിെൻറ സ്വകാര്യമേഖലയിൽനിന്നുള്ള കയറ്റുമതി 85 ശതമാനം വർധിച്ച് 230 കോടി റിയാലിലെത്തിയതായി ഖത്തർ ചേംബർ റിപ്പോർട്ട്. മുൻവർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കോവിഡ് മഹാമാരിയെത്തുടർന്നുണ്ടായ സാമ്പത്തിക ആഘാതത്തിൽനിന്നും കരകയറുന്നതിെൻറ സൂചനയാണിതെന്നും കഴിഞ്ഞ വർഷം 124 കോടിയുടെ കയറ്റുമതിയാണ് നടന്നതെന്നും ഖത്തർ ചേംബർ വ്യക്തമാക്കി. രാജ്യത്തെ വ്യാപാരമേഖലക്ക് ഖത്തർ ചേംബറിന്‍റെ പിന്തുണയുണ്ടെന്നും നിക്ഷേപവും വളർച്ചയും േപ്രാത്സാഹിപ്പിക്കുന്നതിനാവശ്യമായ നടപടികളെല്ലാം ചേംബറിെൻറ ഭാഗത്തുനിന്നുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
2021ൽ 56902 ഇലക്ട്രോണിക് ഇടപാടുകളാണ് നടന്നത്. കയറ്റുമതി സംബന്ധിച്ച് 42,321 സർട്ടിഫിക്കറ്റുകൾ നൽകി. 70,000 അംഗങ്ങളാണ് ഖത്തർ ചേംബറിന് കീഴിലുള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. 2020 ഫെബ്രുവരി മാസത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 2021 ഒക്ടോബറിലെ കയറ്റുമതിയിൽ 17.9 ശതമാനം വർധന രേഖപ്പെടുത്തിയതായും കോവിഡിെൻറ തുടക്കത്തിലുണ്ടായിരുന്നതിൽനിന്നും 302 ശതമാനമാണ് കയറ്റുമതി മൂല്യം ഉയർന്നിരിക്കുന്നതെന്നും ഖത്തർ ചേംബർ പറയുന്നു. ഏറ്റവും കൂടുതൽ കയറ്റുമതി ഒമാനിലേക്കാണ്. 23 ശതമാനമാണ് ഒമാനിലേക്കുള്ള കയറ്റുമതി രേഖപ്പെടുത്തുന്നത്. രണ്ടാം സ്ഥാനത്തായി 22 ശതമാനവുമായി ഇന്ത്യയുണ്ട്. ചൈന, തുർക്കി, ജർമനി എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിലായുള്ളത്. ഏറ്റവും കൂടുതൽ കയറ്റുമതിചെയ്തത് അവശ്യ-വ്യവസായിക എണ്ണയും അലുമിനിയം ഉൽപന്നങ്ങളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.