ദോഹ: ഖത്തറിലെ സാമൂഹിക സാംസ്കാരിക സേവന രംഗങ്ങളിലെ സജീവ സാന്നിധ്യമായ കള്‍ച്ചറല്‍ ഫോറം പത്ത് വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ച് പുതിയ പേരിലേക്ക് മാറുന്നു. പ്രവാസി വെൽഫെയർ ആൻഡ് കൾച്ചറൽ ഫോറം എന്ന പേരിലാണ് ഇനിയുള്ള കാലങ്ങളിൽ സംഘടന പ്രവർത്തിക്കുക. സംഘടനയുടെ പുതിയ പേരിന്റെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും ഇന്ത്യന്‍ എംബസി െഡപ്യൂട്ടി ചീഫ് ഓഫ് മിഷന് സന്ദീപ് കുമാര്‍ നിർവഹിച്ചു. അബൂ ഹമൂര്‍ ഐ.സി.സി അശോക ഹാളില്‍ നടന്ന ചടങ്ങില്‍ ഖത്തറിന്റെ സാമൂഹിക, സാംസ്കാരിക, വാണിജ്യ, മാധ്യമ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. പുതിയ മാറ്റത്തിലൂടെ കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച് പ്രവാസി സമൂഹത്തിന് താങ്ങാവാട്ടെയെന്ന് െഡപ്യൂട്ടി ചീഫ് ഓഫ് മിഷന് സന്ദീപ് കുമാര്‍ ആശംസിച്ചു. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിന് ദിനകര്‍ മുഖ്യാതിഥിയായി.
പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയര്മാന് ഡോ. താജ് ആലുവ സംഘടനയുടെ പരിവര്‍ത്തനം പരിചയപ്പെടുത്തി സംസാരിച്ചു. പത്ത് വര്‍ഷം കൊണ്ട് വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ ഖത്തറിലെ മുന്‍നിര സംഘടനകളിലൊന്നാവാന്‍ സാധിച്ചിട്ടുണ്ടെന്നും ഒരേസമയം ഏതൊരു പ്രവാസിക്കും ആശ്രയിക്കാവുന്നതിനും തണലാകുന്നതിനുമൊപ്പം സംഘടനയിലെ അംഗങ്ങളുടെ വളര്‍ച്ചക്കും മുന്‍ഗണന നല്‍കിയുള്ള പദ്ധതികളാണ് പ്രവാസി വെൽഫെയർ മുന്നോട്ട് വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന്, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാന്, ഐ.സി.സി ജനറൽ സെക്രട്ടറി മോഹൻ കുമാർ, ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റുമാരായ റഷീദ് അലി, സാദിഖ് ചെന്നാടന്‍, മജീദ് അലി, നജ്ല നജീബ്, ജനറല്‍ സെക്രട്ടറിമാരായ ഷാഫി മൂഴിക്കല്‍, അഹമ്മദ് ഷാഫി, താസീന്‍ അമീന്, ട്രഷറര്‍ ഷരീഫ് ചിറക്കല്‍, ഉപദേശക സമിതിയംഗങ്ങളായ ശശിധര പണിക്കര്‍, റഷീദ് അഹമ്മദ്, തോമസ് സക്കറിയ, മുഹമ്മദ് റാഫി, അപക്സ് ബോഡി ഭാരവാഹികള്‍, വിവിധ സംഘടനാ നേതാക്കള്‍, വ്യവസായ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ഇഫ്താര്‍ മീറ്റും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.