ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽനിന്ന് നിരോധിത ഗുളികകൾ പിടികൂടി. വിദേശത്തുനിന്ന് എത്തിയ യാത്രക്കാരെൻറ ലഗേജിൽനിന്നാണ് 150ഓളം നിരോധിത മരുന്നുകൾ പിടികൂടിയത്. ലഗേജിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ. പിടിച്ചെടുത്ത ഗുളികകളുടെ ചിത്രങ്ങൾ അധികൃതർ സമൂഹ മാധ്യമങ്ങൾ വഴി പുറത്തുവിട്ടു. ലഹരിഗുളികകളും മനോരോഗ ചികിത്സക്കുള്ള നിരോധിത പട്ടികയിലുള്ള ഗുളികകളും വസ്തുക്കളും യാത്രക്കാര്‍ കൈവശം വെക്കുന്നത് നിയമ വിരുദ്ധമാണെന്ന് ഖത്തര്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്സ്മെന്റ് പലതവണ മുന്നറിയിപ്പ് നൽകിയതാണ്. നിരോധിത മരുന്നുകളുടെ പട്ടിക നേരത്തേതന്നെ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഡ്രഗ് എൻഫോഴ്സ്മെൻറ് വിഭാഗം പ്രസിദ്ധീകരിച്ചിരുന്നു. ലഹരിയുടെ അംശമുള്ള, മനോരോഗ ചികിത്സക്കുള്ള പല മരുന്നുകളും ഖത്തറിൽ നിരോധിച്ചതാണ്. നിരോധിത പട്ടികയിലുള്ള മരുന്നുകൾ കൊണ്ടുവരുന്നത് അറസ്റ്റിലേക്കും ജയിൽശിക്ഷയിലേക്കും നയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.