ദോഹ: മൂന്നു ദിവസങ്ങളിലായി ദോഹ കോഴിക്കോട് വിമാന സർവിസ് അനിശ്ചിതമായിവൈകുകയും യാത്രക്കാരെ പ്രയാസത്തിലകപ്പെടുത്തുകയും ചെയ്യുന്ന എയർഇന്ത്യ വിമാനക്കമ്പനിക്കെതിരെ പ്രവാസലോകത്തുനിന്നും പ്രതിഷേധമുയരേണ്ടതുണ്ടെന്ന് കൾച്ചറൽ ഫോറം പ്രസ്താവിച്ചു. കഴിഞ്ഞ ദിവസം 18 മണിക്കൂറോളം വൈകിയിട്ടും യാത്രക്കാര്‍ക്ക് മതിയായ വിശദീകരണം നൽകാനോ റമദാൻ കണക്കിലെടുത്ത് ആരോഗ്യകരമായ ഭക്ഷണം നൽകാനോ അധികൃതര്‍ തയാറായിട്ടില്ല. ഒരു മൃതദേഹമടക്കം വൈകിയ വിമാനത്തില്‍ നാട്ടിലേക്കുകൊണ്ടുപോകേണ്ടതുണ്ടായിരുന്നു.
സാങ്കേതിക തകരാറുകള്‍ പെട്ടെന്ന് പരിഹരിക്കാവുന്നതല്ലെങ്കിൽ അടിയന്തരമായി പരിഹാരം കാണേണ്ടത് കമ്പനിയുടെ ഉത്തരവാദിത്തമാണ്. രണ്ടുദിവസം മുമ്പ് വിമാനം കോഴിക്കോടുനിന്ന് നേരത്തേ പുറപ്പെട്ട കാരണത്താല്‍ നിരവധി യാത്രക്കാര്‍ക്ക് യാത്ര മുടങ്ങി. യാത്രാസമയങ്ങളിൽ വരുന്ന മാറ്റം യാത്രക്കാരെ നേരിട്ടു വിളിച്ച് അറിയിക്കേണ്ടതും കമ്പനിയുടെ ഉത്തരവാദിത്തത്തിൽ പെടുന്നതാണ്. വിമാനം വൈകിയതുമൂലം പ്രയാസമനുഭവിച്ചവർക്ക് നഷ്ടപരിഹാരം ലഭിക്കേണ്ടതുണ്ടെന്നും പ്രവാസികളോടുള്ള വിമാനക്കമ്പനികളുടെ ഇത്തരം നിരുത്തരവാദപരമായ സമീപനം പ്രതിഷേധമർഹിക്കുന്നതാണെന്നും കൾച്ചറൽ ഫോറം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.