ദോഹ: ദ ലൈറ്റ് യൂത്ത് ക്ലബ് ഖത്തറും ബിൻ സായിദ് സെന്ററും സംയുക്തമായി ഇംഗ്ലീഷ് മാധ്യമമായി നടത്തുന്ന ഖുർആൻ ലേണിങ് പ്രോഗ്രാമായ ‘ദ ലൈറ്റിന്റെ’ നാലാമത് വാള്യം പ്രകാശനം ചെയ്തു. ബിൻ സായിദ് സെന്ററിൽ നടന്ന ചടങ്ങിൽ ‘നമുക്ക് എന്തുകൊണ്ട് തഫ്സീർ വേണം’ എന്ന വിഷയത്തിൽ പ്രശസ്ത പണ്ഡിതൻ അബ്ദുൽ അസീസ് ഷാക്കിർ മുഖ്യ പ്രഭാഷണം നടത്തി. വെളിച്ചം ഖത്തർ ചെയർമാൻ ഡോ. അഹദ് മദനി, ഫിലിപ്പിനോ സമൂഹത്തിലെ ആദരണീയനായ ഉസ്താദ് ഹോമർ പഗയവൻ എന്നിവർ അതിഥികളായി പങ്കെടുത്തു.
ഖല്ലാദ് ഇസ്മായിൽ സ്വാഗതവും സൽമാൻ ഇസ്മായിൽ അവലോകനവും നടത്തി. വാള്യം മൂന്നിൽ നൂറുശതമാനം മാർക്ക് സ്വന്തമാക്കിയവർക്കുള്ള സമ്മാന വിതരണവും നിർവഹിച്ചു. നജീബ് അബൂബക്കർ നന്ദി പറഞ്ഞു. തഫ്സീർ ഇബ്നു കസീറിന്റെ അടിസ്ഥാനമാക്കിയുള്ള ‘ദ ലൈറ്റ്’ ഖുർആൻ പഠന പരിപാടി ഒരു സവിശേഷമായ മോഡുലാർ സംവിധാനത്തിലാണ് തയാറാക്കിയത്. അഞ്ചു വർഷത്തിനുള്ളിൽ തഫ്സീർ മുഴുവൻ പഠിക്കാനുള്ള അവസരം നൽകും. പങ്കുചേരാൻ താൽപര്യമുള്ളവർ +974-30131010 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.