ദോഹ: കൾചറൽ ഫോറം ഖത്തറിനു കീഴിലുള്ള വനിത കൂട്ടായ്മ നടുമുറ്റം ഖത്തർ ഒരുക്കിയ ഇ-മാഗസിൻ ഇടം പ്രകാശനം ചെയ്തു. നുഐജയിലെ കൾചറൽ ഫോറം ഹാളിൽ നടന്ന ചടങ്ങിൽ
മുൻ പ്രസിഡൻറ് ഡോ. താജ് ആലുവയാണ് പ്രകാശനം നിർവഹിച്ചത്.
ഖത്തറിലെ പ്രവാസികൾക്കിടയിൽ സേവനത്തിെൻറ വഴികളിലും രാഷ്ട്രീയ നിലപാടുകളിലൂടെയും ശ്രദ്ധേയമായിട്ടുള്ള നടുമുറ്റത്തിൽനിന്നും പ്രവാസി വീട്ടമ്മമാരുടെ സർഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പുറത്തിറക്കിയ ഇടം ഏറെ അഭിനന്ദനമർഹിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
മാഗസിന് എഡിറ്റർ സജ്ന സാക്കി സംസാരിച്ചു. ശാദിയ ഷരീഫ്, സന അബ്ദുല്ല, നിത്യ സുബീഷ്, വാഹിദ സുബി എന്നിവരാണ് എഡിറ്റോറിയൽ ടീമംഗങ്ങള്‍. കൾചറൽ ഫോറം ജനറല്‍ സെക്രട്ടറി മജീദലി, സെക്രട്ടറി അഹമ്മദ് ഷാഫി എന്നിവരും വിവിധ ഏരിയകളിലെ നടുമുറ്റം പ്രവർത്തകരും പരിപാടിയില്‍ സംബന്ധിച്ചു. നടുമുറ്റം മുൻ ചീഫ് കോഓഡിനേറ്റർ ആബിദ സുബൈർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.