ദോഹ: ആരോഗ്യത്തെ കുറിച്ച് ആളുകളെല്ലാം ഏറെ ബോധവാന്മാരായിരിക്കുന്ന കാലമാണിത്.ദിനേനെ മണിക്കൂറുകൾ വ്യായാമവും കായിക വിനോദങ്ങളുമായി ജീവിത ശൈലി രോഗങ്ങളെ പടിക്ക് പുറത്താക്കുന്ന പുതുതലമുറയിൽ, ആ ശീലങ്ങളുമായി റെക്കോഡ് കുറിച്ച ഒരു മലയാളിയുണ്ട് ദോഹയിൽ. തൃശൂർ ചാലക്കുടി സ്വദേശിയായ ഷെഫീഖ് മുഹമ്മദ്. കൈകളിൽ ശരീഭാരം പുഷ്പം പോലെ താങ്ങിയെടുക്കുന്ന 'പുഷ് അപ്പിൽ' ലോകറെക്കോഡ് നേട്ടം കൊയ്തയാൾ. ഇന്ന് രണ്ട്് റെക്കോഡുകളാണ് ഈ 39കാരെൻറ പേരിലുള്ളത്. തടി കുറക്കാനായി തുടങ്ങിയ 'പുഷ് അപ്പ്' ആവേശമായപ്പോൾ കൂടെ വന്നത് ഇൻറർ നാഷനൽ ബുക് ഓഫ് റെക്കോഡിലെ രണ്ട് നേട്ടങ്ങൾ.
ശരീരഭാരം കുറഞ്ഞുെവന്നതിനൊപ്പം പുഷ് അപ്പിന് വേഗവും കൂടിയതോടെ മത്സരങ്ങളിലൊക്കെ പങ്കെടുത്തു തുടങ്ങി. വിജയിച്ച് സമ്മാനങ്ങളും ലഭിച്ചതോടെ റെക്കോഡ്ബുക്കുകളില് കയറിപ്പറ്റാനുള്ള മോഹമായി. തുടരെ രണ്ട് വര്‍ഷങ്ങളിലായാണ് ഇപ്പോർ റെക്കോഡുകൾ കുറിച്ചത്. ആദ്യത്തേത് 2020 സെപ്റ്റംബറിലായിരുന്നു സ്വന്തമാക്കിയത്. ഒരു മിനിറ്റിൽ 101 പുഷ്അപ്പ് എടുത്തപ്പോൾ, 94 പുഷ്അപ്പുകൾ എന്ന മുൻ റെക്കോഡ് പഴങ്കഥയായി മാറി.
പിന്നെ, പുഷ്അപ്പിെൻറ രൂപങ്ങൾ മാറി. പുതിയ പരീക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തിയപ്പോൾ അതിലും മെയ്വഴക്കം സ്വന്തമാക്കി.അങ്ങിനെയാണ് ക്ലാപ്പ് പുഷ് അപ്പ് പരിശീലനം സജീവമാക്കുന്നത്. ഓരോ പുഷ്അപ്പ് ചെയ്ത് ഉയരുന്നതിനിടയിലും കൈയടിച്ചുകൊണ്ട് വീണ്ടും നിലംതൊടുന്ന അഭ്യാസം.
നിത്യഭ്യാസി ആനയെ എടുക്കും എന്ന പഴെമാഴി അന്വർഥമാക്കിയ ഷെഫീഖ് ഇക്കഴിഞ്ഞ ജൂലൈയിൽ അതിലും കുറിച്ചു മറ്റൊരു രാജ്യാന്തര റെക്കോഡ്. 30 സെക്കൻഡിൽ ചെയ്തു തീർത്തത് 35 ക്ലാപ് പുഷ്അപ്പുകൾ. അതിെൻറ അംഗീകാരം ഈ ആഗസ്റ്റിലാണ് ഷെഫീഖിനെ തേടിയെത്തിയത്. 30 സെക്കൻഡിൽ 32 ക്ലാപ് പുഷ് അപ്പ് എന്ന മുൻ റെക്കോഡാണ് ഇപ്പോൾ വഴിമാറിയത്.
ജിംനേഷ്യങ്ങളില്‍ പോകാറുണ്ടെങ്കിലും സ്വന്തം നിലയ്ക്ക് തന്നെയാണ് ഷെഫീഖിെൻറ പരിശീലനങ്ങൾ ഏറെയും. യൂത്ത് ഫോറം ഖത്തര്‍, ഇന്ത്യന്‍ സ്പോര്‍ട്സ് സെൻറര്‍ എന്നിവ ദോഹയില്‍ നടത്തിയ പുഷ് അപ്പ് മത്സരങ്ങളില്‍ ഷെഫീഖ് രണ്ടാം സ്ഥാനക്കാരനായിരുന്നു.
പൊതുജനാരോഗ്യ മന്ത്രാലയത്തിൽ ഉദ്യോഗസ്ഥനായിരുന്നു പിതാവ് ടി.എ. മുഹമ്മദിനൊപ്പം ചെറുപ്പത്തിൽ തന്നെ ഷെഫീക്കും സഹോദരനും ഖത്തറിലെത്തിയിട്ടുണ്ട്.നാട്ടിലും ഖത്തറിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, ഈ മണ്ണിൽ തന്നെ ഉപജീവനവും കണ്ടെത്തി. ഓയിൽ ഫീൽഡിൽ ബിസിനസ് നടത്തുന്ന അദ്ദേഹം ഭാര്യ ബാസിമക്കും നാല് മക്കൾക്കുമൊപ്പും ദോഹയിലാണ് താമസം.
രണ്ട് റെക്കോഡുകൾ പോക്കറ്റിലാക്കിയെങ്കിലും ഷെഫീഖിെൻറ മോഹങ്ങൾക്ക് വിരാമമില്ല. 'ഫിറ്റ്നസിനൊപ്പം ഇനിയും പുതിയ ശ്രമങ്ങൾ തുടങ്ങണം. ഓരോ വർഷവും പുതിയ റെക്കോഡുകൾ സ്ഥാപിക്കണം' -അേദ്ദഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.