ദോഹ: പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങളിൽ ഏതുകാലത്തും മധ്യസ്ഥെൻറ റോൾ വഹിക്കുന്ന ചരിത്രമാണ് ഖത്തറിനുള്ളത്. വിവിധ രാജ്യങ്ങളും സ്ഥാപനങ്ങളും കക്ഷികളും തമ്മിലുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും ഒത്തുതീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 2008 മുതൽ പത്തോളം പ്രാദേശിക-അന്തർദേശീയ വിഷയങ്ങളിൽ ഖത്തർ നയതന്ത്രപരമായ മധ്യസ്ഥത വഹിച്ചിട്ടുണ്ട്. ഗവൺമെൻറ് കമ്യൂണിക്കേഷൻ ഓഫിസ് (ജി.സി.ഒ) അറിയിച്ചതാണ് ഇക്കാര്യം. ഖത്തറിെൻറ മാധ്യസ്ഥ്യത്തിൽ ദോഹയിൽ ഇന്ന് അഫ്ഗാൻ സർക്കാറും താലിബാനും തമ്മിൽ നിർണായക ചർച്ച നടക്കുകയാണ്. അഭിപ്രായ ഭിന്നതകൾക്കും സംഘർഷങ്ങൾക്കും സുസ്ഥിരമായ പരിഹാരം കാണുന്നതിൽ ഖത്തറിെൻറ പ്രതിബദ്ധതയുടെ ഉദാഹരമാണ് അഫ്ഗാൻ സമാധാന ചർച്ചകൾക്ക് ആതിഥ്യം വഹിക്കുന്നതെന്ന് ഗവൺമെൻറ് കമ്യൂണിക്കേഷൻ ഓഫിസ് വിശദീകരിച്ചു.
നിരവധി മധ്യസ്ഥ ശ്രമങ്ങളിൽ വിജയം കണ്ടെത്താനും ഖത്തറിനായിട്ടുണ്ട്.ഖത്തറിെൻറ മാധ്യസ്ഥ്യ ശ്രമങ്ങളെ വിശദീകരിക്കുന്ന ഗ്രാഫിക് ദൃശ്യങ്ങൾ ജി.സി.ഒ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2008ൽ ലബനാനിലെ 18 മാസം നീണ്ടുനിന്ന രാഷ്ട്രീയ പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ ഖത്തറിെൻറ മധ്യസ്ഥതയിൽ നടന്ന ദോഹ കരാർ നിർണായകമായിരുന്നു.
2009ൽ സുഡാനും ഛാദും തമ്മിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണാനും ഖത്തറിെൻറ മധ്യസ്ഥതക്കായി.2008 മുതൽ 2013 വരെ സുഡാനിലെ സമാധാനശ്രമങ്ങൾക്ക് ഖത്തറായിരുന്നു മധ്യസ്ഥത വഹിച്ചിരുന്നത്. ജിബൂതിയും എറിത്രീയയും തമ്മിലുള്ള സായുധ സംഘർഷങ്ങൾക്ക് അന്ത്യം കുറിക്കുന്നതിലും വെടിനിർത്തൽ പ്രാബല്യത്തിൽ വരുത്തുന്നതിലും 2010ൽ ഖത്തറിെൻറ മാധ്യസ്ഥ്യം തുണയായി.
2012ൽ സുഡാനും എറിത്രീയയും തമ്മിലുള്ള സംഘർഷങ്ങളിലും ഖത്തർ മധ്യസ്ഥത വഹിച്ചു. 2012ൽ ഫലസ്തീനിലെ ഫതഹ്, ഹമാസ് തമ്മിലുള്ള അഭിപ്രായ ഭിന്നതകൾക്ക് പരിഹാരം കാണുന്നതിനുള്ള ദോഹ കരാറിനും ഖത്തറിെൻറ മധ്യസ്ഥതക്കായി. 2015ൽ ലിബിയയിലെ ഗോത്ര വിഭാഗങ്ങളായ തെബു, തൗറഗ് എന്നിവർ തമ്മിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ഖത്തറിെൻറ മധ്യസ്ഥതയിലുള്ള സമാധന കരാറിനായി.
2020 ആദ്യത്തിൽ അഫ്ഗാനിസ്താനിലെ സമാധാന ശ്രമങ്ങളുടെ ഭാഗമായി അമേരിക്കക്കും താലിബനും ഇടയിൽ ഖത്തറിെൻറ മാധ്യസ്ഥ്യത്തിൽ കരാർ ഒപ്പുവെച്ചുവെന്നും ഇപ്പോൾ അഫ്ഗാൻ സർക്കാറും താലിബാനും തമ്മിൽ അഫ്ഗാൻ സമാധാന ചർച്ചകളുടെ ഭാഗമായി നേരിട്ട് ചർച്ചകൾ നടത്തുന്നതിനും ഖത്തർ നേതൃത്വം വഹിച്ച് കൊണ്ടിരിക്കുകയാണെന്നും ഗവൺമെൻറ് കമ്മ്യൂണിക്കേഷൻ ഓഫിസ് ചൂണ്ടിക്കാട്ടി.
ദോഹ: അഫ്ഗാൻ സമാധാന ചർച്ചകളുടെ ഭാഗമായി ഖത്തറിലെത്തിയ താലിബാൻ പൊളിറ്റിക്കൽ ഓഫിസ് മേധാവി മുല്ലാ അബ്ദുൽ ഗനി ബറാദറുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കൂടിക്കാഴ്ച നടത്തി. അമീരി ദീവാനിയിൽ നടന്ന കൂടിക്കാഴ്ചയിൽ, അഫ്ഗാൻ സമാധാന ചർച്ച ആരംഭിക്കാനായതിൽ സന്തോഷവും സംതൃപ്തിയും അമീർ പ്രകടിപ്പിച്ചു.
ദേശീയ ഐക്യത്തിനും പുരോഗതിക്കും ഉയർച്ചക്കും വേണ്ടിയുള്ള അഫ്ഗാൻ ജനതയുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കാൻ ചർച്ചയിലൂടെ സാധിക്കട്ടെയെന്നും പുതിയ ചർച്ചകൾ വിജയത്തിലേക്കെത്തട്ടെയെന്നും അമീർ ആശംസിച്ചു.
സമാധാന ചർച്ചകൾക്കായി മുൻകൈയെടുക്കുകയും ആതിഥ്യം വഹിക്കുകയും ചെയ്തതിന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് നന്ദിയും പ്രശംസയും അറിയിക്കുന്നുവെന്ന് മുല്ല ബറാദർ പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ സമാധാനത്തിനും സുരക്ഷക്കും സ്ഥിരതക്കുമായി പിന്തുണ നൽകുന്നതിനും അദ്ദേഹം ഖത്തറിന് പ്രത്യേകം നന്ദി അറിയിച്ചു.
ദോഹ: അഫ്ഗാനിസ്താൻ സമാധാന ചർച്ചകളുടെ ഭാഗമായി ഖത്തറിലെത്തിയ അഫ്ഗാനിസ്താൻ ഹൈ കൗൺസിൽ ഫോർ നാഷനൽ റികൺസിലിയേഷൻ (എച്ച്.സി.എൻ.ആർ) അധ്യക്ഷൻ ഡോ. അബ്ദുല്ല അബ്ദുല്ലയുമായി അമീർ കൂടിക്കാഴ്ച നടത്തി. അമീരി ദീവാനിൽ നടന്ന കൂടിക്കാഴ്ചയിൽ എച്ച്.സി.എൻ.ആർ സമിതി അംഗങ്ങളും പങ്കെടുത്തു. കൂടിക്കാഴ്ചക്കിടെ അഫ്ഗാൻ സമാധാന ചർച്ച ആരംഭിക്കാനായതിൽ സന്തോഷവും സംതൃപ്തിയും അമീർ പ്രകടിപ്പിച്ചു.
ദേശീയ ഐക്യത്തിനും പുരോഗതിക്കും ഉയർച്ചക്കും വേണ്ടിയുള്ള അഫ്ഗാൻ ജനതയുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കാൻ ചർച്ചയിലൂടെ സാധിക്കട്ടെയെന്ന് അമീർ ആശംസിച്ചു. സമാധാന ചർച്ചകൾക്കായി മുൻകൈയെടുക്കുകയും ആതിഥ്യം വഹിക്കുകയും ചെയ്തതിന് അമീറിന് അഫ്ഗാൻ എച്ച്.സി.എൻ.ആർ അധ്യക്ഷൻ അബ്ദുല്ല അബ്ദുല്ല നന്ദിയും പ്രശംസയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.