Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രാദേശിക-അന്തർദേശീയ...

പ്രാദേശിക-അന്തർദേശീയ പ്രശ്നങ്ങളിൽ എന്നും ഖത്തറി​െൻറ മധ്യസ്​ഥത

text_fields
bookmark_border
പ്രാദേശിക-അന്തർദേശീയ പ്രശ്നങ്ങളിൽ എന്നും ഖത്തറി​െൻറ മധ്യസ്​ഥത
cancel
camera_alt

ദോഹയിൽ നടക്കുന്ന സമാധാന ചർച്ചകൾ​െക്കത്തിയ താലിബാൻ പ്രതിനിധികളുമായി അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി കൂടിക്കാഴ്​ച നടത്തുന്നു

ദോഹ: പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങളിൽ ഏതുകാലത്തും മധ്യസ്​ഥ​െൻറ റോൾ വഹിക്കുന്ന ചരിത്രമാണ്​ ഖത്തറിനുള്ളത്​. വിവിധ രാജ്യങ്ങളും സ്​ഥാപനങ്ങളും കക്ഷികളും തമ്മിലുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും ഒത്തുതീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 2008 മുതൽ പത്തോളം പ്രാദേശിക-അന്തർദേശീയ വിഷയങ്ങളിൽ ഖത്തർ നയതന്ത്രപരമായ മധ്യസ്​ഥത വഹിച്ചിട്ടുണ്ട്​. ഗവൺമെൻറ് കമ്യൂണിക്കേഷൻ ഓഫിസ് (ജി.സി.ഒ) അറിയിച്ചതാണ്​ ഇക്കാര്യം​. ഖത്തറി​െൻറ മാധ്യസ്​ഥ്യത്തിൽ ദോഹയിൽ ഇന്ന്​ അഫ്​ഗാൻ സർക്കാറും താലിബാനും തമ്മിൽ നിർണായക ചർച്ച നടക്കുകയാണ്​. അഭിപ്രായ ഭിന്നതകൾക്കും സംഘർഷങ്ങൾക്കും സുസ്​ഥിരമായ പരിഹാരം കാണുന്നതിൽ ഖത്തറിെൻറ പ്രതിബദ്ധതയുടെ ഉദാഹരമാണ് അഫ്ഗാൻ സമാധാന ചർച്ചകൾക്ക് ആതിഥ്യം വഹിക്കുന്നതെന്ന്​ ഗവൺമെൻറ് കമ്യൂണിക്കേഷൻ ഓഫിസ്​​ വിശദീകരിച്ചു.

നിരവധി മധ്യസ്​ഥ ശ്രമങ്ങളിൽ വിജയം കണ്ടെത്താനും ഖത്തറിനായിട്ടുണ്ട്​.ഖത്തറിെൻറ മാധ്യസ്​ഥ്യ ശ്രമങ്ങളെ വിശദീകരിക്കുന്ന ഗ്രാഫിക് ദൃശ്യങ്ങൾ ജി.സി.ഒ ട്വിറ്ററിൽ പോസ്​റ്റ് ചെയ്തിട്ടുണ്ട്. 2008ൽ ലബനാനിലെ 18 മാസം നീണ്ടുനിന്ന രാഷ്​ട്രീയ പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ ഖത്തറിെൻറ മധ്യസ്​ഥതയിൽ നടന്ന ദോഹ കരാർ നിർണായകമായിരുന്നു.

2009ൽ സുഡാനും ഛാദും തമ്മിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണാനും ഖത്തറിെൻറ മധ്യസ്​ഥതക്കായി.2008 മുതൽ 2013 വരെ സുഡാനിലെ സമാധാനശ്രമങ്ങൾക്ക് ഖത്തറായിരുന്നു മധ്യസ്​ഥത വഹിച്ചിരുന്നത്. ജിബൂതിയും എറിത്രീയയും തമ്മിലുള്ള സായുധ സംഘർഷങ്ങൾക്ക് അന്ത്യം കുറിക്കുന്നതിലും വെടിനിർത്തൽ പ്രാബല്യത്തിൽ വരുത്തുന്നതിലും 2010ൽ ഖത്തറിെൻറ മാധ്യസ്​ഥ്യം തുണയായി.

2012ൽ സുഡാനും എറിത്രീയയും തമ്മിലുള്ള സംഘർഷങ്ങളിലും ഖത്തർ മധ്യസ്​ഥത വഹിച്ചു. 2012ൽ ഫലസ്​തീനിലെ ഫതഹ്, ഹമാസ്​ തമ്മിലുള്ള അഭിപ്രായ ഭിന്നതകൾക്ക് പരിഹാരം കാണുന്നതിനുള്ള ദോഹ കരാറിനും ഖത്തറിെൻറ മധ്യസ്​ഥതക്കായി. 2015ൽ ലിബിയയിലെ ഗോത്ര വിഭാഗങ്ങളായ തെബു, തൗറഗ് എന്നിവർ തമ്മിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ഖത്തറിെൻറ മധ്യസ്​ഥതയിലുള്ള സമാധന കരാറിനായി.

2020 ആദ്യത്തിൽ അഫ്ഗാനിസ്​താനിലെ സമാധാന ശ്രമങ്ങളുടെ ഭാഗമായി അമേരിക്കക്കും താലിബനും ഇടയിൽ ഖത്തറി‍െൻറ മാധ്യസ്​ഥ്യത്തിൽ കരാർ ഒപ്പുവെച്ചുവെന്നും ഇപ്പോൾ അഫ്ഗാൻ സർക്കാറും താലിബാനും തമ്മിൽ അഫ്ഗാൻ സമാധാന ചർച്ചകളുടെ ഭാഗമായി നേരിട്ട് ചർച്ചകൾ നടത്തുന്നതിനും ഖത്തർ നേതൃത്വം വഹിച്ച് കൊണ്ടിരിക്കുകയാണെന്നും ഗവൺമെൻറ് കമ്മ്യൂണിക്കേഷൻ ഓഫിസ്​​ ചൂണ്ടിക്കാട്ടി.

അഫ്​ഗാൻ സർക്കാർ -താലിബാൻ പ്രതിനിധികളുമായി അമീറി​െൻറ കൂടിക്കാഴ്ച

ദോഹ: അഫ്ഗാൻ സമാധാന ചർച്ചകളുടെ ഭാഗമായി ഖത്തറിലെത്തിയ താലിബാൻ പൊളിറ്റിക്കൽ ഓഫിസ്​​ മേധാവി മുല്ലാ അബ്​ദുൽ ഗനി ബറാദറുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കൂടിക്കാഴ്ച നടത്തി. അമീരി ദീവാനിയിൽ നടന്ന കൂടിക്കാഴ്ചയിൽ, അഫ്ഗാൻ സമാധാന ചർച്ച ആരംഭിക്കാനായതിൽ സന്തോഷവും സംതൃപ്തിയും അമീർ പ്രകടിപ്പിച്ചു.

ദേശീയ ഐക്യത്തിനും പുരോഗതിക്കും ഉയർച്ചക്കും വേണ്ടിയുള്ള അഫ്ഗാൻ ജനതയുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കാൻ ചർച്ചയിലൂടെ സാധിക്കട്ടെയെന്നും പുതിയ ചർച്ചകൾ വിജയത്തിലേക്കെത്തട്ടെയെന്നും അമീർ ആശംസിച്ചു.

സമാധാന ചർച്ചകൾക്കായി മുൻകൈയെടുക്കുകയും ആതിഥ്യം വഹിക്കുകയും ചെയ്തതിന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് നന്ദിയും പ്രശംസയും അറിയിക്കുന്നുവെന്ന് മുല്ല ബറാദർ പറഞ്ഞു.

അഫ്ഗാനിസ്​ഥാനിലെ സമാധാനത്തിനും സുരക്ഷക്കും സ്​ഥിരതക്കുമായി പിന്തുണ നൽകുന്നതിനും അദ്ദേഹം ഖത്തറിന് പ്രത്യേകം നന്ദി അറിയിച്ചു.

ദോഹ: അഫ്ഗാനിസ്​താൻ സമാധാന ചർച്ചകളുടെ ഭാഗമായി ഖത്തറിലെത്തിയ അഫ്ഗാനിസ്​താൻ ഹൈ കൗൺസിൽ ഫോർ നാഷനൽ റികൺസിലിയേഷൻ (എച്ച്.സി.എൻ.ആർ) അധ്യക്ഷൻ ഡോ. അബ്​ദുല്ല അബ്​ദുല്ലയുമായി അമീർ കൂടിക്കാഴ്ച നടത്തി. അമീരി ദീവാനിൽ നടന്ന കൂടിക്കാഴ്ചയിൽ എച്ച്.സി.എൻ.ആർ സമിതി അംഗങ്ങളും പങ്കെടുത്തു. കൂടിക്കാഴ്ചക്കിടെ അഫ്ഗാൻ സമാധാന ചർച്ച ആരംഭിക്കാനായതിൽ സന്തോഷവും സംതൃപ്തിയും അമീർ പ്രകടിപ്പിച്ചു.

ദേശീയ ഐക്യത്തിനും പുരോഗതിക്കും ഉയർച്ചക്കും വേണ്ടിയുള്ള അഫ്ഗാൻ ജനതയുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കാൻ ചർച്ചയിലൂടെ സാധിക്കട്ടെയെന്ന്​ അമീർ ആശംസിച്ചു. സമാധാന ചർച്ചകൾക്കായി മുൻകൈയെടുക്കുകയും ആതിഥ്യം വഹിക്കുകയും ചെയ്തതിന് അമീറിന്​ അഫ്ഗാൻ എച്ച്.സി.എൻ.ആർ അധ്യക്ഷൻ അബ്​ദുല്ല അബ്​ദുല്ല നന്ദിയും പ്രശംസയും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatarqatar newsmediatesinternational issues
Next Story