ദോഹ: ലോകകപ്പിന്റെ ആവേശം കൊടിയിറങ്ങി ആറുമാസത്തിനു ശേഷം മറ്റൊരു ടൂർണമെന്റിനായി ‘അന്നാബി’കൾ ബൂട്ടുകെട്ടുന്നു. ഞായറാഴ്ച കിക്കോഫ് കുറിക്കുന്ന കോൺകകാഫ് ഗോൾഡ് കപ്പിൽ മാറ്റുരക്കുന്ന ഖത്തറിന്റെ പടിയാളികൾ ഇപ്പോൾ പോരാട്ടവേദിയായ അമേരിക്കയിൽ പരിശീലനം തകൃതിയാക്കി തുടങ്ങി. ബുധനാഴ്ച അമേരിക്കയിലെത്തിയ കോച്ച് കാർലോസ് ക്വിറോസിനു കീഴിലുള്ള ടീം വ്യാഴാഴ്ച മുതൽ ഹൂസ്റ്റണിൽ പരിശീലനം ആരംഭിച്ചു.
ജൂണ്‍ 25 മുതല്‍ ജൂലൈ 17 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ 16 ടീമുകളാണ് ഏറ്റുമുട്ടുന്നത്. ഖത്തറിന്റെ ആദ്യമത്സരം ഹെയ്തിക്ക് എതിരെയാണ്. ഹോണ്ടുറാസും മെക്സികോയുമാണ് ഗ്രൂപ് ഘട്ടത്തിലെ മറ്റ് എതിരാളികള്‍. ഓസ്ട്രിയയിലെ വിയന്നയില്‍ മൂന്നാഴ്ചത്തെ ക്യാമ്പിന് ശേഷമാണ് ഖത്തര്‍ ടീം അമേരിക്കയിലെത്തിയത്.
അക്രം അഫീഫും, ഹസന് ഹൈദോസും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് കോച്ച് കാര്‍ലോസ് ക്വിറോസ് തന്റെ ആദ്യ പരീക്ഷണത്തിന് ഒരുങ്ങുന്നത്. കഴിഞ്ഞ തവണ മികച്ച പ്രകടനം നടത്തിയ ടീം സെമി ഫൈനലില്‍ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.