ദോഹ: ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ യുനീക്ക് ഇന്ത്യൻ നഴ്സുമാർക്കായി ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് നടത്തി.വിവിധ ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളിൽ നിന്നുള്ള 28 ടീമുകൾ പങ്കെടുത്തു. എല്ലാ കോവിഡ് പ്രതിരോധനടപടികളും പാലിച്ചായിരുന്നു ടൂർണമെൻറ്. യുനീക്ക് പാട്രൺ നൗഫൽ എൻ.എം ഉദ്ഘാടനം ചെയ്തു. പുരുഷ സിംഗിൾസിൽ അനസ്, പുരുഷ ഡബിൾസിൽ മനുമിഥുൻ ജോഡി, വനിതാ ഡബിൾസിൽ നിമിഷനീത ജോഡി എന്നിവർ വിജയികളായി.
അവാർഡുദാന ചടങ്ങിൽ ഖത്തർ ഇന്ത്യൻ സ്പോർട്സ് സെൻറർ വൈസ് പ്രസിഡൻറ് ഇ.പി അബ്ദുറഹ്മാൻ മുഖ്യാതിഥിയായിരുന്നു. കോവിഡ് വിരുദ്ധപോരാട്ടത്തിൻെറ മുന്നണി പോരാളികളായ നഴ്സുമാർക്ക് മാനസിക സമ്മർദം കുറക്കുവാനും ശാരീരികക്ഷമത വീണ്ടെടുക്കാനും ലക്ഷ്യമിട്ടായിരുന്നു ചാമ്പ്യൻഷിപ്പ്. ഇത്തരം കായികപരിപാടികൾ തുടരുമെന്ന് സ്പോർട്സ് ഹെഡ് നിസാർ ചെറുവത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.