ദോഹ: ആഭ്യന്തര യുദ്ധത്തെ തുടർന്ന് ദുരിതത്തിലായി സുഡാനിലേക്ക് മരുന്നും ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെ ദുരിതാശ്വാസ വസ്തുക്കളെത്തിച്ച് ഖത്തർ. വിവിധ ഘട്ടങ്ങളിലായി നൽകുന്ന സഹായങ്ങളുടെ തുടർച്ചയായാണ് കഴിഞ്ഞ ദിവസം ഖത്തർ സായുധസേന വിമാനം 25 ടൺ വസ്തുക്കളെത്തിച്ചത്. രണ്ട് ആംബുലൻസുകൾ, മരുന്ന്, ഭക്ഷണം ഉൾപ്പെടെയാണ് ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ്, ഖത്തർ റെഡ് ക്രസന്റ് എന്നിവയുടെ നേതൃത്വത്തിൽ എത്തിച്ചത്. ഇതോടെ, 18 വിമാനങ്ങളിലായി 555 ടൺ ദുരിതാശ്വാസ വസ്തുക്കൾ ഖത്തർ സുഡാനിലെത്തിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് സുഡാനിൽ ആഭ്യന്തര യുദ്ധത്തിന് തുടക്കം കുറിച്ചത്. സർവനാശം വിതച്ച ഏറ്റുമുട്ടലുകളിൽ ഇതിനകം 15,000ത്തിലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.