ദോഹ: യാതൊരു വിധ ആശങ്കക്കും ഇടയില്ലാത്തവിധം, ഒരു വര്‍ഷത്തേക്കുള്ള ഭക്ഷ്യഉത്പന്നങ്ങള്‍ രാജ്യത്തുണ്ടെന്ന് ഖത്തര്‍ ചേംബര്‍ ചെയര്‍മാന്‍ ശൈഖ് ഖലീഫ ബിന്‍ ജാസിം ബിന്‍ മുഹമ്മദ് ആല്‍ഥാനി അറിയിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട നാല്‍പ്പതിലധികം ഭക്ഷ്യവിതരണ ഇറക്കുമതിക്കാരും കമ്പനികളുമായി നടത്തിയ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്ന 95 ശതമാനം ഭക്ഷ്യ ഉത്പന്നങ്ങളും മറ്റ് ആവശ്യ വസ്തുക്കളും സമുദ്ര, വ്യോമ മാര്‍ഗത്തിലൂടെയാണ് എത്തുന്നത്. നിരവധി ഇറക്കുമതി കമ്പനികള്‍ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാനായി മുെമ്പ കരാറുകൾ ഉണ്ടാക്കിയിട്ടുള്ള കാര്യവും അദ്ദേഹം വെളിപ്പെടുത്തി. നയതന്ത്രബന്ധവും അതിർത്തികളും അടച്ച സാഹചര്യത്തിൽ സൗദി, യു.എ.ഇ, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്ഷ്യ ഇറക്കുമതിക്കാര്‍ക്ക് മറ്റ് രാജ്യങ്ങളിലെ വിതരണക്കാരുമായി കരാര്‍ ഒപ്പുവെക്കേണ്ടതുണ്ടെന്നും ഖത്തര്‍ ചേംബര്‍ ചെയർമാൻ ചൂണ്ടിക്കാട്ടി.
രാജ്യത്തെ ഭക്ഷ്യവിതരണം തടസങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും ഇപ്പോൾ ഉയർന്നിട്ടുള്ള ആശങ്കകൾ പരിഹരിക്കാനുമാണ് ഖത്തര്‍ ചേംബര്‍ ഭക്ഷ്യവിതരണ ഇറക്കുമതിക്കാരും കമ്പനികളുമായി േയാഗം നടത്തിയത്. ജനങ്ങൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യാൻ തങ്ങളുടെ സ്ഥാപനങ്ങളിൽ ആവശ്യത്തിന് ശേഖരമുണ്ടെന്ന് കമ്പനികളും വിതരണക്കാരും അറിയിച്ചു. കൂടുതൽ ശേഖരം എത്തിക്കാനുള്ള നടപടികൾ ത്വരിതഗതിയിലാണ്. പുതിയ പ്രതിസന്ധി നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളെ ആയിരിക്കും കൂടുതലായും ബാധിക്കുക എന്നും യോഗത്തിൽ അവർ ചൂണ്ടിക്കാട്ടി. ഖത്തറിലെ ഇറക്കുമതിക്കാര്‍ക്ക് ബദല്‍ സംവിധാനങ്ങള്‍ നിരവധിയുണ്ട്. പ്രാദേശിക വിപണിയില്‍ യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകില്ലെന്നും കമ്പനികളും വിതരണക്കാരും അധികൃതർക്ക് ഉറപ്പ് നൽകി. ഇറക്കുമതിക്കാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായാൽ അത് പരിഹരിക്കുമെന്നും ഖത്തര്‍ ചേംബര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.