ദോഹ: കോവിഡിൻെറ പശ്ചാത്തലത്തിൽ ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവരുടെ വിവരങ്ങൾ ഇന്ത ്യൻ എംബസി ശേഖരിച്ചുതുടങ്ങി. ഇത്തരക്കാർ തങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. എ ന്നാൽ ഇന്ത്യയിലേക്കുള്ള വിമാന വിലക്ക് നീങ്ങുന്നതുമായി ബന്ധെപട്ടല്ല ഇതെന്നും എംബസി അറിയിച്ചു. ഈ സാഹചര്യത്തിൽ മടങ്ങാനാഗ്രഹിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നു എന്ന് മാത്രമേ ഉള്ളൂ.
https://forms.gle/SeB52ZJymC8VR8HN8 എന്ന ലിങ്കിൽ കയറി വിവിധ ഫോമുകൾ പൂരിപ്പിക്കുകയാണ് വേണ്ടത്. കുടുംബത്തിൽമറ്റ് അംഗങ്ങൾ ഉണ്ടെങ്കിൽ വെവ്വേറെ ഫോമുകൾ പൂരിപ്പിക്കണം. പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതിൽ ചോദിക്കുന്നുണ്ട്.
അടുത്തുള്ള വിമാനത്താവളമടക്കമുള്ള വിവരങ്ങൾ പൂരിപ്പിക്കണം. വിദേശത്തെ ഇന്ത്യക്കാർ മടങ്ങിവരുന്നതുമായി ബന്ധപ്പെട്ട് ഒരുങ്ങിയിരിക്കണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് നിർദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും കേന്ദ്രസർക്കാർ തയാറാക്കിയിട്ടുണ്ട്. ദൽഹിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ വരുന്ന മുറക്ക് അടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യൻ എംബസി അധികൃതർ ‘ഗൾഫ്മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.