ഖത്തർ കമ്യുണിറ്റി ലോകകപ്പ്​: ഇന്ത്യൻ ടീം ജഴ്​സി പുറത്തിറക്കി

ദോഹ: ഖത്തറിൽ നടക്കുന്ന കമ്യൂണിറ്റി ലോകകപ്പ്​ ഫുട്​ബാളിനുള്ള ഇന്ത്യൻ ടീമിൻെറ ജഴ്​സി അംബാസഡർ ഡോ. ദീപക്​ മിത്തൽ പുറത്തിറക്കി. ഒക്​ടോബർ ഒന്നിന്​ ഇംഗ്ലണ്ട്​ 'എ' ടീമിനെതിരെയാണ്​ ഇന്ത്യയുടെ ആദ്യ മത്സരം. ഖത്തർ ലോകകപ്പിൻെറ സംഘാടകരായ സുപ്രിം കമ്മിറ്റി ഫോർ ഡെലിവറി ആൻറ്​ ലെഗസിക്കു കീഴിൽ ഖത്തർ കമ്യുണിറ്റി ഫുട്​ബാൾ ലീഗാണ്​ ടൂർമെൻറ്​ സംഘടിപ്പിക്കുന്നത്​.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള അമേച്വർ താരങ്ങ​ൾ അണിനിരക്കുന്ന ടീമുകളെ ഉൾപ്പെടുത്തിയാണ്​ ലോകകപ്പ്​ സംഘടിപ്പിക്കുന്നത്​. ഒക്​ടോബർ ഒന്നിന്​ അൽ റയ്യാൻ പരിശീലന ഗ്രൗണ്ടിലാണ്​ മത്സരം. വിവിധ രാജ്യങ്ങളിൽ നിന്നായി 48 കമ്യൂണിറ്റി ടീമുകൾ ടൂർണമെൻറിൽ മത്സരിക്കുന്നുണ്ട്​.

ഇന്ത്യൻ സ്​പോർട്​സ്​ സെൻറർ പിന്തുണയോടെ സിറ്റി എക്​സ്​ചേഞ്ച്​ ഫുട്​ബാൾ ക്ലബാണ്​ ഇന്ത്യൻ കമ്യുണിറ്റി ടീമായി കളത്തിലിറങ്ങുന്നത്​. സിറ്റി എക്​സ്​​േചഞ്ച്​, റിയ മണി ട്രാൻസ്​ഫർ എന്നിവരാണ്​ ടീമിൻെറ സ്​പോൺസർമാർ.

ജഴ്​സി പ്രകാശന ചടങ്ങിൽ ഇന്ത്യൻ സ്​പോർട്​സ്​ സെൻറർ പ്രസിഡൻറ്​ ഡോ. മോഹൻ തോമസ്​, ചീഫ്​ കോർഡിനേറ്റിങ്​ ഓഫീസർ അട്​ല മോഹൻ, സിറ്റി എക്​സ്​ചേഞ്ച്​ ഹെഡ്​ ഓഫ്​ ഓപറേഷൻസ്​ ഷാനിബ്​ ശംസുദ്ദീൻ, ബി.ഡി.എം ഹുസൈൻ അബ്​ദുല്ല, ഐ.എസ്​.സി ഫുട്​ബാൾ ഇൻചാർജ്​ ജോൺ ദേസ, ടീം ക്യാപ്​റ്റൻ സതീഷ്​ എന്നിവർ പ​ങ്കെടുത്തു.

Tags:    
News Summary - Qatar Community World Cup: Indian team jersey released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.