ഖത്തർ: കാറിൽ നാല് പേർ മാത്രം; നിർദേശം കടുപ്പിച്ച് ആഭ്യന്തര മന്ത്രാലയം

ദോഹ: ഒരു കാറിൽ ൈഡ്രവറടക്കം നാല് പേർ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ എന്ന് ആഭ്യന്തര മന്ത്രാലയം. എന്നാൽ കുടുംബങ്ങളെ നിർദേശത്തിൽ നിന്ന് ഒഴിവാക്കിയതായും ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.

കോവിഡ്–19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണിത്. രാജ്യത്ത് കോവിഡ്–19 വ്യാപനം വീണ്ടും കൂടിയ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലത്തിന്റെ പുതിയ നിർദേശം. ആളുകൾ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്​ക് ധരിക്കണമെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തിട്ടുണ്ട്.

കോവിഡ്–19 പ്രതിരോധ മുൻകരുതൽ നടപടികൾ പാലിക്കുന്നത് ഓരാരുത്തരുടെയും ദേശീയ ഉത്തരവാദിത്തവും ധാർമിക ചുമതലയുമാണെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.