????? ????? ???????????? ???????????? ????? ?????? ??????????????????? ??????????????

28 മുതൽ ഖത്തറിൽ തെരഞ്ഞെടുത്ത പള്ളികളിൽ ജുമുഅ; ബാർബർ ഷോപ്പുകൾ, റെസ്​റ്റോറൻറുകൾ തുറക്കാം

ദോഹ: രാജ്യത്ത്​ കോവിഡ്​ നിയന്ത്രണങ്ങൾ നീക്കുന്നതിൻെറ മൂന്നാം ഘട്ടം ജൂലൈ 28 മുതൽ തുടങ്ങും. നേരത്തേ ആഗസ്​റ്റ്​  ഒന്നുമുതലാണ്​ ഈ ഘട്ടം തുടങ്ങുക എന്നാണ്​ അറിയിച്ചിരുന്നത്​. ഇത്​ മാറിയാണ്​ ജൂലൈ 28 മുതൽ തന്നെ മൂന്നാംഘട്ട  നിയ​ന്ത്രണങ്ങൾ നീക്കൽ ആരംഭിക്കുന്നത്​. ദേശീയ പകർച്ചവ്യാധി മുന്നൊരുക്ക സമിതി ഉന്നതർ വാർത്താസമ്മേളനത്തിലാണ്​ ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്​.  

നിയന്ത്രണങ്ങൾ നീക്കൽ ഇപ്രകാരം

പള്ളികൾ: 
തെരഞ്ഞെടുത്ത പള്ളികളിൽ വെള്ളിയാഴ്​ചകളിൽ ജുമുഅ നമസ്​കാരവും പെരുന്നാൾ പ്രാർഥനയും നടക്കും.  ബലിപെരുന്നാളിന്​ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ഈദ്​ഗാഹ​ുകളുമുണ്ടാകും. എല്ലാ സാഹചര്യങ്ങളിലും ആളുകൾ ഒന്നര  മീറ്റർ ശാരീരിക അകലം പാലിക്കണം. പള്ളികളിൽ എത്തുന്നവർ സ്വന്തമായി നമസ്​കാരപടം കരുതണം. ഖുർആനും  കരുതണം. അല്ലെങ്കിൽ ഫോണുകളിൽ ഖുർആൻ വായിക്കണം.
60 വയസിന്​ മുകളിലുള്ളവർ, കുട്ടികൾ, ദീർഘകാലരോഗികൾ എന്നിവർ വീടുകളിൽ തന്നെ നമസ്​കരിക്കണമെന്ന്​  അധികൃതർ നിർദേശിച്ചിട്ടുണ്ട്​. 

ആളുകളു​െട കൂട്ടംകൂടൽ:
അടഞ്ഞ സ്​ഥലങ്ങളിൽ 10 പേരിൽ കൂടുതൽപേർ ഒരുമിച്ചുകൂടാൻ പാടില്ല. തുറസായ സ്​ഥലങ്ങളിലും പൊതുസ്​ഥലങ്ങളിലും  30 പേരിൽ കൂടുതലും ഒരുമിച്ച്​ കൂടാൻപാടില്ല. മാസ്​കുകൾ ധരിക്കണം, ഒന്നര മീറ്റർ അകലം പാലിക്കണം, ഹസ്​തദാനം  പോലുള്ളവ പാടില്ല. കൂടി​േച്ചരുന്നിടങ്ങളിൽ ഗർഭിണികളും പ്രായമായവരും കഴിയുന്നത്ര  പോവാതിരിക്കണം.

മാൾ, സൂഖുകൾ, ഹോൾ സെയിൽ കേന്ദ്രങ്ങൾ:
50 ശതമാനം ശേഷിയിൽ മാളുകൾക്ക്​ പ്രവർത്തിക്കാം, 12 വയസിന്​ താഴെയുള്ള കുട്ടികൾക്ക്​ പ്രവേശനം ഉണ്ടാകില്ല. 75  ശതമാനം ശേഷിയിൽ സൂഖുകൾക്കും പ്രവർത്തിക്കാം. ഹോൾസെയിൽ മാർക്കറ്റുകൾ 30 ശതമാനം ശേഷിയിൽ  പ്രവർത്തുന്നത്​ തുടരണം. 

ബാർബർ ഷോപ്പുകൾ:
ഈ ഘട്ടത്തിൽ ബാർബർ ഷോപ്പുകൾക്ക്​ പ്രവർത്തനം പുനരാംരംഭിക്കാം. 30 ശതമാനം ശേഷിയിൽ ബാർബർഷോപ്പുകൾക്ക്​  തുറക്കാം. ശുചീകരണകാര്യങ്ങളിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കണം. ജീവനക്കാർ ഫേസ്​ ഷീൽഡുകളും മാസ്​ കുകളും ധരിച്ചിരിക്കണം. ഷോപ്പുകൾ തുറക്കുന്നതിന്​ മുമ്പ്​ എല്ലാ ജീവനക്കാരും കോവിഡ്​ പരിശോധന നടത്തണം.  ഉപഭോക്​താക്കളെ​ നിശ്​ചിത സമയം നൽകിയാണ്​ അകത്തേക്ക്​ പ്രവേശിപ്പിക്കാൻ പാടുള്ളൂ. 

റെസ്​റ്റോറൻറുകൾ:
തെരഞ്ഞെടുത്ത റെസ്​റ്റോറൻറുകൾക്ക്​ 50 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. ഇത്തരം സ്​ഥാപനങ്ങൾ ഖത്തർ  ക്ലീൻപ്രോഗ്രാമിൻെറ അംഗീകാരം നേടിയവരാകണം.
ടേബിളുകൾ തമ്മിൽരണ്ടു മീറ്റർ എങ്കിലും അകലം വേണം. ഒരു​േടബിളിൽ നാലുപേരെ മാത്രമേ അനുവദിക്കാൻ പാടുള്ളൂ.  ഒരേ വീട്ടിൽനിന്നുള്ളവരാണെങ്കിൽ ആറുവരെ ആളുകളെ ഒരു ബേിളിൽ ഇരുത്താം.
ഷോപ്പിംഗ് മാളുകളിലെ ഫുഡ് കോർട്ടുകൾ അടഞ്ഞു കിടക്കുന്നത് തുടരും.

ജിം, സ്വിമ്മിങ്​ പൂൾ...
50 ശതമാനം വരെ ശേഷിയിൽ ജിമ്മുകൾക്കും സ്വിമ്മിങ്​പൂളുകൾക്കും വാട്ടർ പാർക്കുകൾക്കും തുറന്നുപ്രവർത്തിക്കാം.  സന്ദർശകർ സാമൂഹിക അകലം പാലിക്കുന്നത് ജീവനക്കാർ ഉറപ്പുവരുത്തണം.
കുപ്പിവെള്ളം, ടവ്വലുകൾ തുടങ്ങിയ വസ്​തുക്കൾ ഒരിക്കലും പരസ്​പരം കൈമാറാൻ പാടില്ല.
ഇൻഡോർ സ്വിമ്മിംഗ് പൂളുകൾ, നീരാവിയിലുള്ള സ്നാനം നടത്തുന്ന കേന്ദ്രങ്ങൾ, സ്​റ്റീം റൂമുകൾ, തിരുമ്മൽമസാജ്  സേവനങ്ങൾ നൽകുന്ന കേന്ദ്രങ്ങൾ എന്നിവ അടഞ്ഞ് കിടക്കും. 

പാർക്കുകൾ, കോർണിഷ്​, ബീച്ചുകൾ...
ഔട്ട്ഡോറിൽ പിക്നിക്, സിറ്റിംഗ് എന്നിവ ഒഴിവാക്കണം. പാർക്കുകളിൽ ആളുകൾ ഇരിക്കാൻപാടില്ല.  ഒരു സംഘത്തിൽ  പരമാവധി 30 പേർ മാത്രം അനുവദിക്കും. പാർക്കുകളിലെ കളിസ്​ഥലങ്ങൾ, സ്​കേറ്റ്​ പാർക്കുകൾ, ജിം തുടങ്ങിയവ  അടഞ്ഞുത​ന്നെ കിടക്കും. പുറത്ത്​ വ്യായാമത്തിൽ ഏർപ്പെടു​േമ്പാൾ മാസ്​ക്​ ധരിക്കേണ്ട. എന്നാൽ പരസ്​പരം ശാരീരിക  അകലം പാലിച്ചിരിക്കണം.

തൊഴിലിടങ്ങൾ:
80 ശതമാനം ജീവനക്കാർക്കും ഓഫീസുകളിൽ തിരിച്ചെത്തി ജോലിയിൽ പ്രവേശിക്കാം. 20 ശതമാനം പേർ താമസ സ്​ ഥലത്തിരുന്ന് തന്നെ ജോലി ചെയ്യണം. ഒരു റൂമിൽ യോഗത്തിൽ പരമാവധി 10 പേർക്ക് പങ്കെടുക്കാം.

സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾ:
സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്ക്  60 മുതൽ 80 ശതമാനം ശേഷിയിൽ പ്രവർത്തിക്കാനനുമതി.
വീടുകൾ സന്ദർശിക്കുന്നത് താഴെ പറഞ്ഞ നിബന്ധനകൾ പാലിച്ചായിരിക്കണം.
1. വീടുകൾ സന്ദർശിക്കുന്നതിന് മുമ്പ് എല്ലാ ജീവനക്കാരും കോവിഡ്–19 പരിശോധനക്ക് വിധേയമായിരിക്കണം.
2. വീടുകൾ സന്ദർശിക്കുന്ന ആരോഗ്യ പ്രവർത്തകർ നിർബന്ധമായും പി പി ഇ (മാസ്​ക്, കൈയ്യുറ, ഫേസ്​ ഷീൽഡ്)  ധരിച്ചിരിക്കണം.
3. കൈകൾ നിരന്തരം വൃത്തിയാക്കണം. ബാഗുകൾ, ഉപകരണങ്ങൾ, രോഗിക്കൊപ്പമുള്ള സ്​ഥലത്തെ വസ്​തുക്കൾ എന്നിവ  നിർബന്ധമായും അണുമുക്തമാക്കിയിരിക്കണം.

Tags:    
News Summary - qatar eases restrictions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.