ദോഹ: ഇന്ത്യയിലെ ഹാൽദിയ പെട്രോകെമിക്കൽസ് ലിമിറ്റഡിന് 20 ലക്ഷം ടൺ നാഫ്ത വിതരണം ചെയ്യാൻ ഖത്തർ എനർജി കരാറിൽ ഒപ്പുവെച്ചു. പത്തുവർഷത്തേക്കാണ് കരാർ. ഇന്ത്യയും ഖത്തറും തമ്മിലുള്ള മികച്ച ബന്ധത്തിലും സാമ്പത്തിക വളർച്ചയിൽ സംഭാവന അർപ്പിക്കാൻ കഴിയുന്നതിലും ഹാൽദിയ പെട്രോകെമിക്കൽസുമായുള്ള സഹകരണത്തിലും അഭിമാനമുണ്ടെന്ന് ഖത്തർ എനർജി പ്രസിഡന്റും സി.ഇ.ഒയും ഖത്തർ ഊർജകാര്യ സഹമന്ത്രിയുമായ സഅദ് ഷെരീദ അൽ കഅബി പറഞ്ഞു. ഊർജ വിതരണത്തിൽ ഇന്ത്യക്കും മറ്റു രാജ്യങ്ങൾക്കും വിശ്വസിക്കാവുന്ന പങ്കാളിയാണ് ഖത്തർ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉൽപന്നങ്ങളുടെ ഗുണനിലവാരം നിലനിർത്താനും ലോകമെമ്പാടുമുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാനും എച്ച്.പി.എൽ എപ്പോഴും ശ്രദ്ധിക്കുന്നുണ്ടെന്ന് ഹാൽദിയ പെട്രോകെമിക്കൽസ് ചെയർമാൻ പൂർണേന്ദു ചാറ്റർജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.