ദോഹ: കാനഡയിലെ വാൻകൂവറിൽ നടക്കുന്ന അന്താരാഷ്ട്ര ദ്രവീകൃത പ്രകൃതിവാതക സമ്മേളനത്തിൽ പങ്കെടുത്ത് ഖത്തർ എനർജിയും. ലോകത്തെ വൻകിട എൽ.എൻ.ജി ഉൽപാദക-വിതരണ രാജ്യങ്ങളുടെ ഏറ്റവും വലിയ പ്രദർശനത്തിനും സമ്മേളനത്തിനുമാണ് വാൻകൂവറിൽ തുടക്കം കുറിച്ചത്. തിങ്കളാഴ്ച ആരംഭിച്ച 20ാമത് അന്താരാഷ്ട്ര സമ്മേളനവും, പ്രദർശനവും 13 വരെ നീണ്ടു നിൽക്കും.
85 രാജ്യങ്ങളിൽ നിന്നായി 15,000ത്തോളം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 250ഓളം പേർ വിവിധ വിഷയങ്ങളിലായി പ്രഭാഷണം നടത്തുന്നുണ്ട്. ഖത്തർ എനർജി ഉൾപ്പെടെ 150ഓളം പവലനിയനുകളും പ്രദർശനത്തിന്റെ ഭാഗമാവുന്നുണ്ട്. ഖത്തർ എനർജിയുടെ പര്യവേക്ഷണ പ്രവർത്തനങ്ങളും വിവിധ ആധുനിക സംവിധാനങ്ങളുമെല്ലാം പരിചയപ്പെടുത്തുന്നതാണ് പ്രദർശന പവലിയൻ. നാലു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ഖത്തർ എനർജി സി.ഇ.ഒയും ഊർജ സഹമന്ത്രിയുമായ സഅദ് ഷെരിദ അൽ കഅബി പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.