ദോഹ: ദുബൈ ആസ്ഥാനമായ ഇനോക് ഗ്രൂപ്പുമായി ഊർജ മേഖലയിലെ സഹകരണ കരാറിൽ ഒപ്പുവെച്ച് ഖത്തർ എനർജി. 10 വർഷത്തെ കരാർപ്രകാരം 12 കോടി ബാരൽ പെട്രോളിയം കണ്ടൻസേറ്റുകൾ ഇനോകിന് വിതരണം ചെയ്യുമെന്നാണ് ധാരണ. ഖത്തറും യു.എ.ഇയും നയതന്ത്രബന്ധം പുനഃസ്ഥാപിച്ചതിനു പിന്നാലെയാണ് വ്യാപാര കരാര്‍ നിലവിൽവന്നത്. കരാര്‍പ്രകാരം ജൂലൈ മാസം മുതല്‍ കണ്ടന്‍സേറ്റുകളുടെ വിതരണം ആരംഭിക്കും.
വരുംകാലങ്ങളില്‍ കണ്ടന്‍സേറ്റുകളുടെ അളവ് വര്‍ധിപ്പിക്കാനുള്ള വ്യവസ്ഥയും കരാറിലുണ്ട്. ഖത്തറിന്റെ നോര്‍ത്ത് ഫീല്‍ഡ് ഈസ്റ്റ്, നോര്‍ത്ത് ഫീല്‍ഡ് സൗത്ത് എണ്ണപ്പാട വിപുലീകരണ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ സാന്ദ്രത കുറഞ്ഞ പ്രകൃതിവാതക ഉല്പന്നങ്ങള് ഇവിടെനിന്ന് കയറ്റുമതി ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.