ബലിപെരുന്നാൾ: നല്ല ആഘോഷത്തിനായി സർവം സജ്ജമാകുന്നു

ദോഹ: ബലിപെരുന്നാൾ ആഘോഷങ്ങൾ ഏറ്റവും നന്നാകാൻ പഴുതടച്ചുള്ള ഒരുക്കങ്ങളുമായി അധികൃതർ. കടകളിലും സ്​ഥാപനങ്ങളിലും പരിശോധനകൾ കർശനമാക്കി. ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകൾ കേന്ദ്രീകരിച്ചാണ്​ നടപടികൾ കൂടുതൽ.  ആഘോഷങ്ങള്‍ക്ക് മുന്നോടിയായി രാജ്യത്തെ വിവിധ മുനിസിപ്പാലിറ്റികളില്‍ പരിശോധനാക്യാമ്പയിന്‍ തുടങ്ങിയിട്ടുണ്ട്​.

ദോഹ മുനിസിപ്പാലിറ്റിയിലുള്‍പ്പടെ  ഭക്ഷ്യ ഔട്ട്​ലെറ്റുകളിലും വിതരണ, സൗകര്യ കേന്ദ്രങ്ങളിലും പരിശോധന നടത്തുന്നുണ്ട്. ഈദുല്‍അദ്ഹ മുന്‍നിര്‍ത്തി ദോഹയില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. റീട്ടെയിലര്‍മാരും സേവനദാതാക്കളും നിർദിഷ്​ട ആരോഗ്യ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്​ കൂടിയാണ് പരിശോധന. ആരോഗ്യ നിയന്ത്രണ വകുപ്പുകളുടെ പ്രവര്‍ത്തനത്തിനായി ദോഹ മുനിസിപ്പാലിറ്റി പ്രത്യേക പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്.

അറവുശാലകള്‍, മാംസവില്‍പ്പന കേന്ദ്രങ്ങള്‍, ഉപഭോക്തൃ കോംപ്ലക്സുകള്‍ ഉള്‍പ്പടെയുള്ള കേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കും. മുനിസിപ്പാലിറ്റി ആരോഗ്യനിയന്ത്രണ വിഭാഗത്തിലെ ഭക്ഷ്യ നിയന്ത്രണ യൂണിറ്റി​​​െൻറ ആഭിമുഖ്യത്തിലാണ് പരിശോധന. കോംപ്ലക്സുകള്‍, സ​​െൻററുകള്‍, ഉപഭോക്തൃ ഉത്പന്ന സ്​​േറ്റാറുകള്‍ എന്നിവിടങ്ങളില്‍ ദൈനംദിന പരിശോധന നടത്തും. വില്‍പ്പക്കുന്ന ഉത്പന്നങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഭക്ഷ്യോത്പന്നങ്ങള്‍ക്കുള്ള പ്രത്യേക ഓഫറുകളുടെ കാലാവധിയും ഉറപ്പുവരുത്തും.

മത്സ്യം, മാംസം, പൗള്‍ട്രി ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന കേന്ദ്രങ്ങളിലും പരിശോധനയുണ്ടാകും. രാവിലെയും വൈകുന്നേരങ്ങളിലും ഉള്‍പ്പടെ പരിശോധന നടത്തും. സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ തുടര്‍ച്ചയായി നിരീക്ഷണങ്ങളുണ്ടാകും. ഈദ് അവധിദിനങ്ങളില്‍ സന്ദര്‍ശകരെ വരവേല്‍ക്കുന്നതിനായി പൊതുപാര്‍ക്കുകളിലും വിപുലമായ ക്രമീകരണങ്ങളേര്‍പ്പെടുത്തും. ഈദ് അവധിയില്‍ 24 മണിക്കൂറും പൊതുജനങ്ങളില്‍നിന്നും പരാതികള്‍ സ്വീകരിക്കും. മധുര പലഹാരങ്ങള്‍, ചോക്ലേറ്റുകള്‍, നട്ട്സുകള്‍ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള പരിശോധന ആഗസ്​റ്റ്​ 12ന് തുടങ്ങും.

Tags:    
News Summary - qatar-festival-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.